• HOME
  • »
  • NEWS
  • »
  • india
  • »
  • JUDGES APPOINTMENT REPORTS IN MEDIA UNFORTUNATE SUPREME COURT CHIEF JUSTICE

സുപ്രീം കോടതി ജഡ്ജി നിയമനം: മാധ്യമ വാര്‍ത്തകളില്‍ അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ്‌

ജഡ്ജിമാരുടെ നിയമനം പവിത്രമായ ഒന്നാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എൻ.വി രമണ

എൻ.വി രമണ

  • Share this:
    ഡല്‍ഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ നിയമന വാര്‍ത്തകള്‍ പുറത്തുവന്നതില്‍ അതൃപ്തി രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് എന്‍വി രമണ. കൊളീജിയം ശുപാര്‍ശകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.ജഡ്ജിമാരുടെ നിയമനം പവിത്രമായ ഒന്നാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

    ജസ്റ്റിസ് നവീന്‍ സിന്‍ഹയ്ക്ക് നല്‍കിയ യാത്രയയപ്പിലാണ് വാര്‍ത്തകളില്‍ അതൃപ്തി രേഖപ്പെടുത്തിയത്. മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തയാക്കിയാണ് ജഡ്ജി നിയമനം നടത്തുന്നതെന്നും നിരവധി കൂടിയാലോചനകള്‍ നടത്തിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ജഡ്ജിമാരുടെ നിയമനം പവിത്രമായ ഒന്നാണെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞും.

    ഗൗരവമുള്ള കാര്യങ്ങളില്‍ ഊഹാപോഹങ്ങളില്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് കോടതിയുടെ കരുത്ത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ പറഞ്ഞു.

    വിവാഹിതയായ സ്ത്രീ അന്യപുരുഷനൊപ്പം ഒരുമിച്ച് കഴിയുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

    അന്യ പുരുഷനോടൊപ്പം വിവാഹിതയായ സ്ത്രീ ഒരുമിച്ച് താമസിക്കുന്നത് നിയമവിരുദ്ധമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. 30 കാരിയായ യുവതിയും ഒരുമിച്ച് കഴിയുന്ന 27കാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ട പൊലീസ് സംരക്ഷണത്തിനുള്ള അപേക്ഷയും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മയുടെ സിംഗിള്‍ ജഡ്ജ് ബെഞ്ച് തള്ളി.

    തങ്ങള്‍ പ്രായപൂര്‍ത്തിയായവരാണെന്നും സ്വന്തം താത്പര്യപ്രകാരമാണ് ഒരുമിച്ച് കഴിയുന്നതെന്നും ഇരുവരും വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചു. കൂടാതെ ഗാര്‍ഹിക പീഡനത്തിനിരയായതിനെ തുടര്‍ന്നാണ് ഭര്‍ത്താവും വീടും ഉപേക്ഷിച്ച് വേര്‍പിരിഞ്ഞ് താമസിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.

    ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

    ഹര്‍ജിക്കാരിയായ യുവതി വിവാഹിതയാണെന്നും വിവാഹമോചനം നേടാതെ രണ്ടാം ഹര്‍ജിക്കാരനായ യുവാവുമൊത്ത് താമസിച്ച് വരികയാണെന്നും കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ നിന്ന് വ്യക്തമാണെന്നും ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ച് കഴിയുന്നത് നിയമവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ബന്ധങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

    ജുന്‍ജുനു ജില്ലയില്‍ നിന്നുള്ള യുവതിയും യുവാവും സമര്‍പ്പിച്ച ഹര്‍ജിയില്‍ യുവതിയുടെ ഭര്‍ത്താവില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്ന് ഭീഷണി നേരിടുന്നതായും പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമാനമായ കേസില്‍ രാജ്യത്തിന്റെ സാമൂഹികഘടനയ്ക്ക് കോട്ടമുണ്ടാക്കുന്ന വിധത്തിലുള്ള സ്ത്രീ- പുരുഷ ബന്ധം നിയമവിരുദ്ധമാണെന്നുള്ള അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് സതീഷ് കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടുകയും പൊലീസ് സംരക്ഷണത്തിനുള്ള അപേക്ഷ തള്ളുകയും ചെയ്തു.
    Published by:Jayashankar AV
    First published:
    )}