നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിൽ'; ലൈംഗികാരോപണത്തിൽ ചീഫ് ജസ്റ്റിസ്

  'രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിൽ'; ലൈംഗികാരോപണത്തിൽ ചീഫ് ജസ്റ്റിസ്

  കീഴ് ഉദ്യോഗസ്ഥ ഉന്നയിച്ച പരാതി വാര്‍ത്താ പോര്‍ട്ടലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി കോടതി അവധിയായിട്ടും അസാധാരണ സിറ്റിങ് നടത്തിയത്

  Ranjan-Gogoi

  Ranjan-Gogoi

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുർബലമാക്കാനും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ അക്രമിക്കാനുമാണ് ശ്രമമെന്ന് ഇന്ന് സുപ്രീം കോടതിയിൽ ചേർന്ന അടിയന്തര സിറ്റിങ്ങിൽ അദ്ദേഹം വ്യക്തമാക്കി. 'രാജ്യത്തെ ജുഡീഷ്യറി ഗുരുതര ഭീഷണിയിലാണ്. വിലയ്ക്കെടുക്കാന്‍ കഴിയാത്തവര്‍ മറ്റു വഴികളിലൂടെ കീഴടക്കാന്‍ നോക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ ജഡ്ജിമാരാകാന്‍ മറ്റാരും തയ്യാറാകില്ല. ഇത്തരം വാര്‍ത്തകള്‍ കൊടുക്കണോ എന്ന് മാധ്യമങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം,' ചീഫ് ജസ്റ്റിസ് പറഞ്ഞു.

   എല്ലാ ജീവനക്കാരോടും ആദരവോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്ന് വികാരാധീനനായി ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ഓഗസ്റ്റ് 27 മുതൽ ഒക്ടോബർ വരെ മാത്രമാണ് ഈ ജീവനക്കാരി കോടതിയിൽ ഉണ്ടായിരുന്നത്. ഈ സമയത്ത് ഇവരുടെ അനുചിതമായ പെരുമാറ്റം സെക്രട്ടറി ജനറലിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഈ സ്ത്രീയ്ക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ട്. രണ്ടു എഫ്ഐഅറുകൾ ഉണ്ട്. രണ്ടു ക്രിമിനൽ കേസുകൾ ഭർത്താവിന് എതിരെയുമുണ്ട്. ഒരു തവണ ഈ സ്ത്രീ അറസ്റ്റിലായിട്ടുമുണ്ട്'- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

   സ്ത്രീ വിരുദ്ധ പരാമർശം: രമ്യ ഹരിദാസിന്റെ പരാതിയിൽ വിജയരാഘവനെതിരെ കേസെടുക്കരുതെന്ന് നിയമോപദേശം

   സ്ത്രീയുടെ കത്ത് എന്ന പേരിൽ ഒരേ വാർത്തയാണ് മൂന്ന് വെബ്‌സൈറ്റുകളിൽ വന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. 'ഇത് അവിശ്വസനീയമാണ്. അത് നിഷേധിച്ചു എന്റെ നിലവാരം താഴാൻ വയ്യ. 20 വർഷത്തെ നിസ്വാർഥ സേവനമാണ് ഞാൻ നടത്തിയത്. എന്റെ ആസ്തികൾ പരിമിതമാണ്. ആർക്കും എന്നെ പണം നൽകി പിടിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഇത്തരം രീതിയിൽ ആക്രമിക്കുന്നത്. ഇവർ മാത്രമല്ല, വൻ ശക്തികൾ ഇവർക്ക് പിന്നിലുണ്ട്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുർബലമാക്കാനാണ് ശ്രമം. നിർണ്ണായക കേസുകൾ അടുത്തയാഴ്ച അടക്കം പരിഗണിക്കാൻ ഇരിക്കെയാണ് ഇത്തരം നീക്കങ്ങളെന്നും' ചീഫ് ജസ്റ്റിസ് ആരോപിച്ചു.

   20 വർഷത്തെ നിസ്വാർത്ഥ സേവനത്തിന് ഇതാണ് പ്രതിഫലമെന്നത് ദയനീയമാണെന്ന് ചീഫ് ജസ്റ്റിസ് ആരോപിച്ചു. 'ഇത്രയുംകാലത്തെ സേവനത്തിന് ശേഷവും എന്റെ ബാങ്ക് ബാലൻസ് 6.8 ലക്ഷം മാത്രമാണ്. ഓഫീസിലെ ശിപായിക്ക് ഇതിനേക്കാൾ ആസ്തിയുണ്ടാകും. വേദനകൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇത്തരം ആരോപണങ്ങൾ കണക്കിൽ എടുക്കാതെ ഞാൻ ഏറ്റ ചുമതല നിറവേറ്റും. ഇതിലെ ജുഡീഷ്യൽ ഉത്തരവ് മറ്റ് ജഡ്ജിമാർ പരിഗണിക്കും'- ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു.

   ഇത് ആസൂത്രിത നീക്കമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത്തയും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലും പ്രതികരിച്ചത്. 'ജുഡീഷ്യറിയെ ബലിയാട് ആക്കാൻ അനുവദിക്കരുത്. ബ്ലാക് മെയിൽ ചെയ്യാനുള്ള ശ്രമമാണ്'- സോളിസിറ്റർ ജനറൽ ആരോപിച്ചു.

   ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് അസാധാരണ രംഗങ്ങൾക്കാണ് സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്. കീഴ് ഉദ്യോഗസ്ഥ ഉന്നയിച്ച പരാതി വാര്‍ത്താ പോര്‍ട്ടലുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി കോടതി അവധിയായിട്ടും അസാധാരണ സിറ്റിങ് നടത്തിയത്. ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് കാണിച്ച് 22 ജഡ്ജിമാര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് സ്റ്റാഫായ ഈ സ്ത്രീയെ ക്രമക്കേടുകളുടെ പേരിൽ നേരത്തെ സർവ്വീസിൽ നിന്നും പുറത്താക്കിയിരുന്നു. ഇവർക്കെതിരെ ഇതുൾപ്പടെ രണ്ടു കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
   First published:
   )}