ന്യൂഡൽഹി: യുപിയിൽ ബിജെപിയുടെ യോഗി സർക്കാരിന് കീഴിൽ ജംഗിൾ രാജാണ് നിലവിലുള്ളതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ബുൾഡോസർ രാഷ്ട്രീയം, കുറ്റവാളികളെ സംരക്ഷിക്കൽ, ഇതൊക്കെയാണ് സംസ്ഥാനത്ത് നടക്കുന്നത്.
ആതിഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന് പിന്നിലുള്ളവരെ പിടികൂടുകയും ശിക്ഷിക്കയകയും വേണം. നിയമവാഴ്‌ച ഉറപ്പാക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
Also Read- ആതിഖ് അഹമ്മദിന്‍റെ കൊലപാതകം ക്രമസമാധാനത്തെ സംബന്ധിച്ച് വലിയ ചോദ്യം ഉയര്‍ത്തുന്നു; ഒവൈസി
ശനിയാഴ്ച രാത്രി മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ച് പൊലീസിനും മാധ്യമങ്ങൾക്കും കൺമുന്നിലായിരുന്നു മൂന്നംഗ സംഘം ആതിഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫ് അഹമ്മദിനേയും വെടിവെച്ചത്. സംഭവത്തില്‍ മൂന്ന് പേരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
Jungle Raj under BJP Yogi govt in UP.
It’s USP: Encounter killings, Bulldozer politics & patronising criminals.
Enforce rule of law; apprehend perpetrators & punish them stringently.https://t.co/jesSAgTuMA— Sitaram Yechury (@SitaramYechury) April 15, 2023
സമാജ് വാദി പാര്‍ട്ടി മുന്‍ എംപി കൂടിയായ അതിഖ് അഹമ്മദിന്റേയും സഹോദരന്റേയും മരണത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രയാഗ് രാജിൽ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. കൊലപാതക സമയം അതിഖ് അഹമ്മദിന് ഒപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.