ന്യൂഡൽഹി: ഐ എസ് ആര് ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയവര്‍ക്കെതിരെ നടപടി നിശ്ചയിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ജസ്റ്റിസ് ഡികെ ജെയിന് സുപ്രീംകോടതിയെ അറിയിച്ചു. ബിസിസിഐ ഓംബുഡ്സ്മാന് ആയി ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം കോടതിക്ക് കത്ത് നല്കി.
കഴിഞ്ഞ സെപ്റ്റംബറില്‍ നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഡി.കെ. ജയിന് അധ്യക്ഷനായ സമിതി അന്വേഷണം നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യു, കെ.കെ. ജോഷ്വ, എസ്.വിജയന് എന്നിവര്‍ക്ക് എതിരെ നടപടി നിശ്ചയിക്കാനായി നടപടികളും ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ചുമതല ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടറിയിച്ചുകൊണ്ടുള്ള ഡികെ ജയിന്റെ കത്ത്. പുതുയ ജഡ്ജിയെ ചുമതലപ്പെടുത്തുന്നതിൽ തീരുമാനം കോടതി കൈക്കൊള്ളും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.