ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്ഹേത്രയും. ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയ ഒഴിവിലാണ് ഇന്ദു മല്‍ഹോത്രയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. ജസ്റ്റിസ് രമണയെ ഉള്‍പ്പെടുത്തിയതിനെതിരെ പരാതിക്കാരി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രമണ സമിതിയിൽ നിന്നും പിന്മാറിയത്.
ജസ്റ്റിസ്റ്റിസ് എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയാണ് മറ്റൊരു അംഗം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സുഹൃത്തായതിനാല്‍ ജസ്റ്റിസ് രമണയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ബുധനാഴ്ച സുപ്രീം കോടതിക്ക് കത്തു നല്‍കിയിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നെന്ന വെളിപ്പെടുത്തലില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എകെ പട്നായിക് ആണ് ഗൂഡാലോചന അന്വേഷിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. സി.ബി.ഐ, ഐ.ബി, ഡല്‍ഹി പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഗൂഡാലോചന അന്വേഷിക്കുന്നത്.
Also Read ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം: അന്വേഷണം പ്രഖ്യാപിച്ച് സുപ്രീംകോടതി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CJI Ranjan Gogoi, Justice Ranjan Gogoi, Supreme court, പീഡന കേസ്