ഇന്റർഫേസ് /വാർത്ത /India / ലൈംഗിക പീഡന ആരോപണം: ചീഫ് ജസ്റ്റിസിന്റെ നടപടികൾ ശരിയല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ

ലൈംഗിക പീഡന ആരോപണം: ചീഫ് ജസ്റ്റിസിന്റെ നടപടികൾ ശരിയല്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ

Justice Kemal Pasha

Justice Kemal Pasha

ആരോപണവിധേയന്‍ തന്നെ പരാതി പരിഗണിച്ചത് തെറ്റായ നടപടിയാണെന്നും ഫുൾകോർട്ട് ആണ് പരാതി പരിഗണിക്കേണ്ടിയിരുന്നതെന്നും ജസ്റ്റിസ് കെമാൽ പാഷ

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ലൈംഗിക പീഡന ആരോപണത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നടപടികൾ ശരിയല്ലെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. അരോപണവിധേയന്‍ തന്നെ പരാതി പരിഗണിച്ചത് തെറ്റായ നടപടിയാണെന്നും ഫുൾകോർട്ട് ആണ് പരാതി പരിഗണിക്കേണ്ടിയിരുന്നതെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. കോടതിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ജഡ്ജിമാര്‍ പ്രവര്‍ത്തിക്കരുതെന്നും കെമാല്‍ പാഷ ന്യൂസ് 18നോട് പറഞ്ഞു.

    ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തിൽ കുടുക്കാൻ ഗൂഡാലോചന ഉണ്ടെന്ന അഭിഭാഷകൻ ഉത്സവ് ബയൻസിന്റെ ആരോപണത്തില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിക്കാപിച്ചേക്കും. സി ബി ഐ ,ഐ ബി, ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുമായി ഇന്നലെ ചർച്ച നടത്തിയ ജഡ്‌ജ്‌മാർ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുമെന്നാണാണ് സൂചന. അതേസമയം അന്വേഷണത്തിന് വിരമിച്ച ജഡ്ജിമാരുടെ ആറംഗ പ്രത്യേക സമിതി രൂപീകരിക്കണമെന്നും തന്റെ പരാതി കൈകാര്യം ചെയ്യുന്നതില്‍ ആശങ്കയുണ്ടെന്നും പരാതിക്കാരി അറിയിച്ചു.

    Also read: ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗികാരോപണം: സുപ്രീംകോടതി ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കും

    First published:

    Tags: CJI Ranjan Gogoi, Justice Ranjan Gogoi, Supreme court, പീഡന കേസ്