• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിവാദങ്ങൾക്കിടെ ജസ്റ്റിസ് കെഎം ജോസഫ് സത്യപ്രതിജ്ഞ ചെയ്തു

news18india
Updated: August 7, 2018, 12:54 PM IST
വിവാദങ്ങൾക്കിടെ ജസ്റ്റിസ് കെഎം ജോസഫ് സത്യപ്രതിജ്ഞ ചെയ്തു
news18india
Updated: August 7, 2018, 12:54 PM IST
ന്യൂഡൽഹി: സീനിയോറിറ്റി വിവാദങ്ങൾക്കിടെ ജസ്റ്റിസ് കെഎം ജോസഫ് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
ജസ്റ്റിസ് ജോസഫിന് മറ്റു രണ്ടു ജഡ്ജിമാരെക്കാൾ സീനിയോറിറ്റി നൽകണമെന്ന ഒരു വിഭാഗം ജഡ്ജിമാരുടെ ആവശ്യം തള്ളിയതിനാൽ മൂന്നാമതായിരുന്നു സത്യപ്രതിജ്ഞ. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, വിനീത് സരൺ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഉയർത്തിയ എതിർപ്പുകൾക്കും സീനിയോറിറ്റി തർക്കങ്ങൾക്കും പിന്നാലെയാണ് ജസ്റ്റിസ് കുറ്റിയിൽ മാത്യു ജോസഫ് സുപ്രീംകോടതി ജഡ്ജിയായത്. രാവിലെ സുപ്രീംകോടതിയിലെ തിങ്ങിനിറഞ്ഞ ചീഫ് ജസ്റ്റിസ് കോടതിയിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ജനുവരിയിൽ കൊളീജിയം നിയമന ശുപാർശ നൽകിയതിനാൽ ജസ്റ്റിസ് കെഎം ജോസഫിന്‍റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന ഒരു വിഭാഗം ജഡ്ജിമാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല.

നേരത്തെ നിശ്ചയിച്ചത് പോലെ ജസ്റ്റിസ് ഇന്ദിരാ ബാനർജിക്ക് ചീഫ് ജസ്റ്റിസ് ആദ്യം സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടാമതായി ജസ്റ്റിസ് വിനീത് സരണും മൂന്നാമതായി ജസ്റ്റിസ് കെഎം ജോസഫും സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ ആയിരുന്നു മൂവരുടെയും സത്യപ്രതിജ്ഞ. ചീഫ് ജസ്റ്റിസിന് പുറമെ സുപ്രീംകോടതിയിലെ 21 ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു.

ജസ്റ്റിസ് മദൻ ലോകുർ അധ്യക്ഷനായ മൂന്നാംനമ്പർ കോടതിയിലായിരുന്നു ആദ്യദിനം ജസ്റ്റിസ് കെഎം ജോസഫിന്‍റെ സിറ്റിംഗ്. ഹൈക്കോടതി ജഡ്ജിയായ തിയതിയുടെ അടിസ്ഥാനത്തിലാണ് സീനിയോറിറ്റി നിശ്ചയിക്കുകയെന്ന നിലപാടിൽ കേന്ദ്രം ഉറച്ചു നിന്നതാണ് ജസ്റ്റിസ് ജോസഫിന് പ്രതികൂലമായത്.

2004ൽ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കെ.എം ജോസഫ് നാലു വർഷവും പത്തു മാസവും പത്തു ദിവസവും സുപ്രീം കോടതി ജഡ്ജിയായി തുടരും. ജസ്റ്റിസ് ഇന്ദിരാ ബാനർജി ചുമതലയേറ്റത്തോടെ ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാർ സർവീസിൽ എന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമാണ്.
First published: August 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍