• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഹൈക്കോടതി നിയമനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നു'

'ഹൈക്കോടതി നിയമനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നു'

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി നിയമനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൈകടത്തല്‍ നടത്തുന്നെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. കെഎം ജോസഫിന്റേതില്‍ മാത്രമല്ല, ഹൈക്കോടതി ജഡ്ജി നിയമനത്തിലും കേന്ദ്ര സര്‍ക്കാര്‍ കാലതാമസം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജഡ്ജി നിയമനത്തിനുള്ള ധാരണാപത്രത്തിന്റെ കരടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കൊളീജിയം തീരുമാനങ്ങളെന്നും കേന്ദ്ര സര്‍ക്കാരും കൊളീജിയവും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെപ്പറ്റി ആര്‍ക്കും ധാരണയില്ലെന്നും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

    കേരള ഹൈക്കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത പേരുകളില്‍ ചിലത് തിരിച്ചയച്ചതില്‍ അടുത്ത കൊളീജിയം യോഗം തീരുമാനം എടുക്കുമെന്നും കാലതാമസം ഇല്ലാതെ കൊളീജിയത്തിന്റെ തീരുമാനം ഉണ്ടാകുമെന്നും പറഞ്ഞ ജസ്റ്റിസ് കുര്യന്‍ ജോസഫ് പേരു തിരിച്ചയച്ചപ്പോള്‍ അതിന് കേന്ദ്രം ചില കാരണവും പറഞ്ഞിട്ടുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.

    കിസാന്‍ മുക്തി മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയും കെജരിവാളും

    ചീഫ് ജസ്റ്റിസിന് എതിരെ വാര്‍ത്താ സമ്മേളനം നടത്തിയതില്‍ ഖേദമില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കുര്യന്‍ ജോസഫ് കേസുകള്‍ വീതിച്ച് നല്‍കുന്നത് വാര്‍ത്താ സമ്മളനത്തിന്റെ ഒരു കാരണം മാത്രമായിരുന്നെന്നും ആരുമായി ചര്‍ച്ച ചെയ്യാതെ ഒരാള്‍ മാത്രം തീരുമാനം എടുക്കുന്നതിന് എതിരെയായിരുന്നു വാര്‍ത്താ സമ്മേളനമെന്നും വ്യക്തമാക്കി. ഇപ്പോള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്താണ് തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    'ചീഫ് ജസ്റ്റിസിന് മാത്രമേ ഫുള്‍ കോര്‍ട്ട് മീറ്റിങ് വിളിക്കാന്‍ ആകുമായിരുന്നുളൂ. അത് സാധ്യമാകാതെ വന്നപ്പോളാണ് വാര്‍ത്താ സമ്മേളനം നടത്തേണ്ടിവന്നത്. കുര്യന്‍ ജോസഫ് പറഞ്ഞു. ജഡ്ജിയുടെ ചുമതല നിര്‍വഹിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ധമില്ലെന്നും ഒരിക്കല്‍ പോലും ഒരു പാര്‍ട്ടിയും അങ്ങനെ തന്നോട് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; സര്‍ക്കാർ ഉത്തരവ് വിവാദമാകുന്നു
    കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ വൈവിധ്യങ്ങള്‍ കൂടി മനസില്‍ വയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈവിധ്യം മനസില്‍ വയ്ക്കണം എന്നു താന്‍ പറഞ്ഞത് വിശാലമായ അര്‍ത്ഥത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തിന് ചീഫ് ജസ്റ്റിസിനെ സഹായിക്കാന്‍ സമിതികള്‍ക്ക് രൂപം നല്‍കണമെന്നും കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു.

    അതേസയം ശബരിമല വിധിയെ കുറിച്ച് പ്രതികരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളെപ്പറ്റി പ്രതികരിക്കാന്‍ ആകില്ലെന്നാണ് ജസ്റ്റിസ് പറഞ്ഞത്.

    രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഉദ്ദേശമില്ലെന്നും രാഷ്ട്രീയം അവസാനിപ്പിച്ചാണ് നിയമ രംഗത്തേക്ക് വന്നതെന്നും പറഞ്ഞ അദ്ദേഹം സർക്കാർ ജോലി ഏറ്റെടുക്കില്ലെന്നും. നിയമ രംഗത്ത് തന്നെ തുടരുമെന്നും വ്യക്തമാക്കി.

    First published: