നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വിദ്വേഷ പ്രസംഗം നടത്തിയ BJP നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് രാത്രി വൈകി സ്ഥലംമാറ്റ വിജ്ഞാപനം

  വിദ്വേഷ പ്രസംഗം നടത്തിയ BJP നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് രാത്രി വൈകി സ്ഥലംമാറ്റ വിജ്ഞാപനം

  മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലെ കൊളീജിയം ഫെബ്രുവരി 12ന് ശുപാർശ ചെയ്തിരുന്നു.

  Justice Muraleedhar

  Justice Muraleedhar

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് പുറത്തിറങ്ങിയത്. സ്ഥലം മാറ്റാന്‍ നേരത്തെയുള്ള കൊളീജിയം ശുപാര്‍ശ പ്രകാരമുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം അർധരാത്രിയോടെ സര്‍ക്കാർ പുറത്തിറക്കുകയായിരുന്നു.

   മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ നേതൃത്വത്തിലെ കൊളീജിയം ഫെബ്രുവരി 12ന് ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെ ഡൽഹി ബാർ അസോസിയേഷൻ കൊളീജിയത്തെ സമീപിച്ചിരുന്നു. സ്ഥലമാറ്റത്തിനെതിരെ ഡൽഹി ഹൈകോർട്ട് ബാർ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ശുപാര്‍ശ അംഗീകരിച്ചു കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കുകയായിരുന്നു.

   Also Read-വിദ്വേഷ പ്രസംഗം: കപിൽ മിശ്രയ്ക്കും അനുരാഗ് ഠാക്കൂറിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് ഹൈക്കോടതി

   ബുധനാഴ്ച പകൽ ഡൽഹി കലാപ കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധർ സംഭവത്തിൽ നിസംഗത കാട്ടുന്നുവെന്നാരോപിച്ച് ഡൽഹി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്യാത്തതിൽ ഡല്‍ഹി പൊലീസ് കമ്മീഷണറെ അമര്‍ഷം അറിയിച്ച കോടതി രാജ്യത്ത് മറ്റൊരു 1984 ആവര്‍ത്തിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ബുധനാഴ്ച വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.ഇതിന് പുറമെ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ കോടതി മുറിയില്‍ കേള്‍പ്പിച്ച ‌ശേഷം  കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.

    

   Also Read-'ഇത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരാജയമാണ് ' - ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ രജനികാന്ത്

   ഇതിന് പിന്നാലെയാണ് കൊളീജിയം ശുപാർശ അംഗീകരിച്ച് മുരളീധറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്രനിയമ മന്ത്രാലയം പുറത്തിറക്കിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഉത്തരവെന്നാണ് നിയമമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. ‌‌

   കേസ് പരാമർശഘട്ടത്തിലായതിനാൽ ചീഫ് ജസ്റ്റിസാണ് പരിഗണിക്കേണ്ടതെന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ സോളിസിറ്റർ ജനറൽ തുഷാര്‍ മേത്ത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് അവധിയിലായതിനാൽ അടിയന്തര സ്വഭാവമുള്ള കേസ് ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ പാലിച്ച് തന്റെ ബ‍ഞ്ച് പരിഗണിക്കുകയാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു ജസ്റ്റിസ് മുരളീധർ കേസ് പരിഗണിച്ചത്. ഇന്ന് കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഡി.എന്‍.പട്ടേൽ അധ്യക്ഷനായ ബഞ്ചായിരിക്കും

   Also Read-Delhi Violence LIVE: മരണസംഖ്യ 34 ആയി; പുറത്ത് നിന്നുള്ള ഇടപെടലും അന്വേഷിക്കുമെന്ന് പൊലീസ്
   First published:
   )}