• HOME
  • »
  • NEWS
  • »
  • india
  • »
  • JUSTICE SUNIL GAUR WHO REJECTED CHIDAMBARAMS BAIL PLEA APPOINTED CHAIRMAN OF PMLA TRIBUNAL

ചിദംബരത്തിന് ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ ഗോർ PMLA ട്രൈബ്യൂണൽ ചെയർമാൻ ആയി

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി 48 മണിക്കൂർ കഴിഞ്ഞ് ജസ്റ്റിസ് ഗോർ വിരമിക്കുകയും ചെയ്തിരുന്നു.

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി 48 മണിക്കൂർ കഴിഞ്ഞ് ജസ്റ്റിസ് ഗോർ വിരമിക്കുകയും ചെയ്തിരുന്നു.

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി 48 മണിക്കൂർ കഴിഞ്ഞ് ജസ്റ്റിസ് ഗോർ വിരമിക്കുകയും ചെയ്തിരുന്നു.

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന് ഇടക്കാലജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ ഗോറിനെ അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായി നിയമിച്ചു. ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് സുനിൽ ഗോർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഐ എൻ എക്സ് മീഡിയ കേസിൽ പി ചിദംബരത്തിനെ അറസ്റ്റ് ചെയ്തിരുന്നു. ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളി 48 മണിക്കൂർ കഴിഞ്ഞ് ജസ്റ്റിസ് ഗോർ വിരമിക്കുകയും ചെയ്തിരുന്നു.

    ചിദംബരത്തിന് ജാമ്യം നിഷേധിച്ച് ദിവസങ്ങൾക്കുള്ളിലാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നിയമത്തിന്‍റെ അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായാണ് സുനിൽ ഗോർ നിയമിതനായിരിക്കുന്നത്.

    കള്ളപ്പണം വെളുപ്പിക്കലിന്‍റെ മികച്ച ഉദാഹരണമാണ് ചിദംബരത്തിന്‍റെ കേസെന്ന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള വിധിപ്രസ്താവത്തിൽ സുനിൽ ഗോർ അഭിപ്രായപ്പെട്ടിരുന്നു. ചിദംബരം കേസിലെ മുഖ്യ സൂത്രധാരനാണെന്നും അദ്ദേഹത്തിന് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പറഞ്ഞായിരുന്നു സുനിൽ ഗോർ ജാമ്യം നിഷേധിച്ചത്.

    രാമസേതു പണിതത് ഇന്ത്യൻ എഞ്ചിനിയർമാരെന്ന് രമേഷ് പൊഖ്റിയാൽ; ഞെട്ടിപ്പിക്കുന്ന നിശ്ശബ്ദതയുമായി ഖരഗ്പുർ IIT

    അഗസ്ത വെസ്റ്റ് ലാന്‍റ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്‍റെ മരുമകൻ രതുൽ പുരിക്ക് മുൻകൂർ ജാമ്യം സുനിൽ ഗോർ നിഷേധിച്ചിരുന്നു. ജാമ്യം നിഷേധിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ രതുൽ പുരി അറസ്റ്റിലായിരുന്നു. 1984ൽ പഞ്ചാബ്, ഹരിയാന ഹൈക്കടതിയിലാണ് സുനിൽ ഗോർ തന്‍റെ അഭിഭാഷക ജീവിതം ആരംഭിച്ചത്. 1995ൽ ഡൽഹി ഹയർ ജുഡീഷ്യൽ സർവീസിൽ ചേർന്നു.

    First published:
    )}