ന്യൂഡൽഹി: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധികള്‍ ഉടലെടുത്തതിന് പിന്നാലെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്റെ മുന്‍ സഹപ്രവര്‍ത്തകനായ സച്ചിന്‍ പൈലറ്റിനെ തഴയുകയും ദ്രോഹിക്കുകയും ചെയ്യുന്നത് കാണുന്നതിൽ ദുഃഖമുണ്ടെന്ന് സിന്ധ്യ വ്യക്തമാക്കി.
കഴിവിനും കാര്യപ്രാപ്തിക്കും കോണ്‍ഗ്രസില്‍ യാതൊരു വിലയുമില്ലെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം.
എന്‍റെ മുന്‍ സഹപ്രവര്‍ത്തകനായ സച്ചിന്‍ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തഴയുകയുംകയും ദ്രോഹിക്കുകയും ചെയ്യുന്നത് കാണുന്നതില്‍ ദുഃഖമുണ്ട്. കഴിവിനും കാര്യപ്രാപ്തിക്കും കോണ്‍ഗ്രസില്‍ യാതൊരു വിലയുമില്ലെന്ന് ഇത് വ്യക്തമാക്കുന്നു- സിന്ധ്യ ട്വീറ്റ് ചെയ്തു.
Sad to see my erstwhile colleague, @SachinPilot too, being sidelined and persecuted by Rajasthan CM, @ashokgehlot51 . Shows that talent and capability find little credence in the @INCIndia .
— Jyotiraditya M. Scindia (@JM_Scindia) July 12, 2020
മധ്യപ്രദേശിലെ മുതിർന്ന പാർട്ടി നേതാക്കൾ തഴഞ്ഞതിനെ തുടർന്നാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പൈലറ്റും രാജസ്ഥാനിൽ സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്.
[NEWS]Triple Lock down | തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക് ഡൗണിൽ ഇളവ്; ഉത്തരവിറങ്ങി
[PHOTO]
ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തെ പിന്തുണക്കുന്ന 20ലധികം എംഎൽഎമാരും കോൺഗ്രസിൽ നിന്ന് പുറത്തുപോവുകയായിരുന്നു. ഇത് കമൽനാഥ് സർക്കാരിനെ തകർച്ചയിലേക്ക് നയിച്ചു. തുടർന്ന് ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Jyotiraditya Scindia, Rajasthan, Sachin Pilot