ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. പ്രധാനമന്ത്രിയുടെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഒപ്പമാണ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രിയെ കാണാനെത്തിയത്.
നേരത്തെ ശിവ് രാജ് സിംഗ് ചൗഹാൻ സിന്ധ്യയെ ബി ജെ പിയിലേക്ക് ക്ഷണിച്ചിരുന്നു.
Delhi: Union Home Minister Amit Shah arrives at Prime Minister Narendra Modi's residence pic.twitter.com/K6fKae9sPC
— ANI (@ANI) March 10, 2020
അതേസമയം, സിന്ധ്യയുടെ ബി ജെ പി പ്രവേശനം ഉറപ്പാക്കി ഇതിനകം ബി ജെ പി നേതാക്കൾ തന്നെ രംഗത്തെത്തി. ഓപ്പറേഷൻ ലോട്ടസ് എന്നൊന്നില്ലെന്നും പക്ഷേ, ഹോളിയും ദീപാവലിയും ഒരുമിച്ച് ആഘോഷിക്കുന്നതിൽ കുഴപ്പമില്ലെന്നും മധ്യപ്രദേശ് ബി ജെ പി നേതാവ് വിശ്വാസ് സാരംഗ് പറഞ്ഞു. സിന്ധ്യ ബി ജെ പിയിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Amit shah, Bjp, Congress, Jyotiraditya Scindia, Narendra modi