• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ജ്യോതിരാദിത്യ സിന്ധ്യയും രാജിവെച്ചു

ഗുണയിലെ മുൻ എം പിയും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് കോൺഗ്രസ് അധ്യക്ഷനായേക്കുമെന്ന വാർത്തകൾ വന്നതിനു തൊട്ടു പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി.

news18
Updated: July 7, 2019, 10:36 AM IST
'തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു'; ജ്യോതിരാദിത്യ സിന്ധ്യയും രാജിവെച്ചു
ജ്യോതിരാദിത്യ സിന്ധ്യ
  • News18
  • Last Updated: July 7, 2019, 10:36 AM IST IST
  • Share this:
ന്യൂഡൽഹി: കോൺഗ്രസിന്‍റെ അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി രാജി വെച്ച് ദിവസങ്ങൾ കഴിയുന്നതിനു മുമ്പേ മുതിർന്ന നേതാക്കളും രാജിയിലേക്ക്. മുതിർന്ന കോൺഗ്രസ് നേതാവും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യ തൽസ്ഥാനത്ത് നിന്ന് രാജിവെച്ചു. ഗുണയിലെ മുൻ എം പിയും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് കോൺഗ്രസ് അധ്യക്ഷനായേക്കുമെന്ന വാർത്തകൾ വന്നതിനു തൊട്ടു പിന്നാലെയാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി.

നേരത്തെ, ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദീപക് ബാബറിയ, വിവേക് ടൻക എന്നിവരും രാജി വെച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു തൊട്ടു പിന്നാലെ, ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലെ രാജ് ബബ്ബർ രാജി വെച്ചിരുന്നു. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി വെക്കാൻ തയ്യാറാണെന്ന് കമൽ നാഥും വ്യക്തമാക്കിയിരുന്നു.

KSFE പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന് തോമസ് ഐസക്ക്

കഴിഞ്ഞവർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ് ഗഡ് എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ബി ജെ പിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരമ്പരാഗത സീറ്റായ അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റിരുന്നു. എന്നാൽ, കേരളത്തിലെ വയനാട്ടിൽ മത്സരിച്ച അദ്ദേഹം നാലു ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് ആയിരുന്നു ജയിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 7, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍