നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Jyotirlinga Darshan Yatra | 'ജ്യോതിർലിംഗ ദർശൻ യാത്ര' പ്രയാഗ്‌രാജ് സംഗം സ്റ്റേഷനിൽ നിന്ന് തുടക്കം കുറിച്ചു

    Jyotirlinga Darshan Yatra | 'ജ്യോതിർലിംഗ ദർശൻ യാത്ര' പ്രയാഗ്‌രാജ് സംഗം സ്റ്റേഷനിൽ നിന്ന് തുടക്കം കുറിച്ചു

    പാക്കേജിന്റെ ഭാഗമായി മഹാകാലേശ്വർ, ഓംകാരേശ്വർ, സോമനാഥ്‌, നാഗേശ്വർ ജ്യോതിർലിംഗം എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങളും സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയും ഉദയ്‌പൂരും സന്ദർശിക്കാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും

    ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ വിഗ്രഹം  (Representative Image Shutterstock)

    ഉജ്ജയിനിയിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ വിഗ്രഹം (Representative Image Shutterstock)

    • Share this:
      'ജ്യോതിർലിംഗ ദർശൻ യാത്ര' എന്ന പ്രത്യേക ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ ആർ സി ടി സി) തുടക്കം കുറിച്ചു. ഒക്ടോബർ 21 മുതൽ 10 രാത്രികളും 11 പകലുകളും നീണ്ടുനിൽക്കുന്ന വിനോദസഞ്ചാര യാത്രയ്ക്കായി പ്രയാഗ്‌രാജ് സംഗം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിൻ പുറപ്പെട്ടത്. 10,395 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

      പാക്കേജിന്റെ ഭാഗമായി മഹാകാലേശ്വർ, ഓംകാരേശ്വർ, സോമനാഥ്‌, നാഗേശ്വർ ജ്യോതിർലിംഗം എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങളും സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റിയും ഉദയ്‌പൂരും സന്ദർശിക്കാനുള്ള അവസരം യാത്രക്കാർക്ക് ലഭിക്കും.

      "നാല് ജ്യോതിർലിംഗ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിനായി സ്പെഷ്യൽ ട്രെയിൻ സർവീസ് ഒക്ടോബർ 24 ന് ആരംഭിക്കാനാണ് ഐആർസിടിസി തീരുമാനിച്ചതെങ്കിലും വളരെ വേഗത്തിൽ റിസർവേഷൻ പൂർത്തിയായി. ഇതേ റൂട്ടിലുള്ള ട്രെയിനിൽ യാത്ര ചെയ്യാൻ ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെ ഒക്ടോബർ 21 നും ഒക്റ്റോബർ 31നുമിടയിൽ സർവീസ് നടത്തുന്ന രീതിയിൽ ട്രെയിൻ സർവീസ് പുതുക്കി നിശ്ചയിക്കുകയായിരുന്നു", ഐആർസിടിസിയുടെ ഉത്തരമേഖലാ വിഭാഗം റീജയണൽ മാനേജർ അജിത് കുമാർ സിൻഹ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

      "പ്രയാഗ്‌രാജ് സംഗം സ്റ്റേഷനിൽ നിന്ന് ഈ ട്രെയിൻ യാത്ര പുറപ്പെടുന്നത് ആദ്യമായിട്ടാണെന്നും ട്രെയിനിന്റെ പാതയിലുള്ള വിവിധ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് കയറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



      ബോർഡിങ് സ്റ്റേഷനുകൾ

      പ്രയാഗ്‌രാജ് സംഗം അല്ലാതെ ട്രെയിൻ യാത്ര ചെയ്യുന്ന പാതയിലെ പ്രയാഗ്, പ്രതാപ്ഗഢ്, അമേഠി, റായ് ബറേലി, ലക്ക്‌നൗ, കാൺപൂർ, ഇറ്റാവ, ഭിന്ദ്, ഗ്വാളിയാർ, ഝാൻസി എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ സാധിക്കും.

      ടൂർ പാക്കേജിന്റെ സവിശേഷതകൾ

      എസി സ്ലീപ്പർ ക്ലാസിലുള്ള ട്രെയിൻ യാത്രയാണ് ഈ ടൂർ പാക്കേജ് വാഗ്ദാനം ചെയ്യുന്നത്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി പ്രാദേശിക ബസ് സർവീസ്, ധർമശാലകളിൽ താമസസൗകര്യം തുടങ്ങിയ സൗകര്യങ്ങൾ പാക്കേജിന്റെ ഭാഗമായി ഐആർസിടിസി ഒരുക്കും. യാത്രക്കാർക്ക് ശുദ്ധ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രാതലും ഉച്ചഭക്ഷണവും അത്താഴവും നൽകും.

      വിനോദസഞ്ചാര കേന്ദ്രങ്ങൾ

      നാല് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ കൂടാതെ ദ്വാരകയിലെ ദ്വാരകാധിഷ്‌ മന്ദിർ, ഭെന്ത് ദ്വാരക മന്ദിർ, അഹമ്മദാബാദിലെ സബർമതി ആശ്രമം, ബറോഡയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി എന്നിവ സന്ദർശിക്കാനുള്ള അവസരവും യാത്രക്കാർക്ക് ലഭിക്കും. ഉദയ്‌പൂരിലും ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്. അവിടെ സിറ്റി പാലസ്, സഹേലിയോൻ കീ ബരി, മഹാറാണാ പ്രതാപ് മെമ്മോറിയൽ എന്നീ സ്ഥലങ്ങളും യാത്രക്കാർക്ക് സന്ദർശിക്കാം.

      Summary: ‘Jyotirlinga Darshan Yatra’ special train started its journey from Prayagraj Sangam station for 10 nights and 11 days tour at Rs 10,395 per head. As part of this package, the passengers are taken for darshan of four Jyotirlinga - Mahakaleshwar, Omkareshwar, Somnath and Nageshwar Jyotirlinga -, Statue of Unity and Udaipur
      Published by:user_57
      First published:
      )}