ഇന്റർഫേസ് /വാർത്ത /India / കെ ഫോർ കർണാടക ആൻഡ് കണൊഗുലു; കോൺഗ്രസ് ജയത്തിന് പിന്നിലെ സൂപ്പർ ബ്രയിൻ

കെ ഫോർ കർണാടക ആൻഡ് കണൊഗുലു; കോൺഗ്രസ് ജയത്തിന് പിന്നിലെ സൂപ്പർ ബ്രയിൻ

ഈ തിളക്കമാർന്ന വിജയത്തിലും അമിത വികാരപ്രകടനങ്ങളില്ലാതെ ഉള്ളുകൊണ്ട് സന്തോഷിക്കുന്നുണ്ട് കണൊഗുലു എന്ന രാഷ്ട്രീയ ചാണക്യൻ

ഈ തിളക്കമാർന്ന വിജയത്തിലും അമിത വികാരപ്രകടനങ്ങളില്ലാതെ ഉള്ളുകൊണ്ട് സന്തോഷിക്കുന്നുണ്ട് കണൊഗുലു എന്ന രാഷ്ട്രീയ ചാണക്യൻ

ഈ തിളക്കമാർന്ന വിജയത്തിലും അമിത വികാരപ്രകടനങ്ങളില്ലാതെ ഉള്ളുകൊണ്ട് സന്തോഷിക്കുന്നുണ്ട് കണൊഗുലു എന്ന രാഷ്ട്രീയ ചാണക്യൻ

  • News18 Malayalam
  • 3-MIN READ
  • Last Updated :
  • Bangalore [Bangalore]
  • Share this:

ഡി പി സതീഷ്

കൃത്യം രണ്ടു മാസം മുമ്പ്, ഡസൻ കണക്കിന് കോൺഗ്രസ് സ്ഥാനാർഥി മോഹികളായ നേതാക്കൾ ബംഗളൂരുവിലെ പ്രശസ്തമായ, 150 വർഷം പഴക്കമുള്ള താജ് വെസ്റ്റ് എൻഡ് ഹോട്ടലിന്റെ ലോബിയിൽ കാത്തുനിൽക്കുന്നു. കർണാടകത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല അവിടെയാണ് താമസിച്ചിരുന്നത്.

നാൽപ്പത് വയസ് പിന്നിട്ട കണ്ണടയും താടിയും ഉള്ള ഒരു മനുഷ്യൻ, ഒതുക്കാത്ത മുടിയും ചുരുട്ടിയ കൈകളുമായി, തന്റെ പഴയ കാർ പാർക്ക് ചെയ്‌ത്, കാത്തുനിൽക്കുന്നവരുടെ ശ്രദ്ധയിൽപ്പെടാതെ സുർജേവാലയെ കാണാൻ ഹോട്ടലിന്റെ ലോബിയിലൂടെ യാദൃശ്ചികമായി നടന്നു. കോൺഗ്രസിന്റെ മുഖ്യ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കണൊഗുലു ആയിരുന്നു അത്. അയാളുടെ വരവിന് ഒരു ഉദ്ദേശമുണ്ട്. ആ കാത്തുനിൽക്കുന്നവരുടെ വിധി നിർണയിക്കുന്നതിൽ കണൊഗുലുവിന്‍റെ വരവുമായി അഭേദ്യമായ ബന്ധമുണ്ട്. അവരിൽ ആരെയൊക്കെ മത്സരിപ്പിക്കണമെന്ന തീരുമാനിക്കുന്നതിൽ നിർണായക ഉപദേശം കണൊഗുലുവിന്‍റേതാണ്.

അത് അദ്ദേഹത്തിന്റെ ശൈലിയാണ്. വാർത്തകളില്ല, മാധ്യമങ്ങളില്ല, ഫോട്ടോകളില്ല, വലിയ സംസാരങ്ങളില്ല, ഏറെക്കുറെ ഏകാന്തനായി, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ നേരിട്ട് ഉപദേശിക്കുന്ന കോൺഗ്രസിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായി കണൊഗുലു വളർന്നുകഴിഞ്ഞു.

ഇന്ന്, കർണാടകനിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അക്ഷരാർഥത്തിൽ എതിരാളികളെ തൂത്തെറിഞ്ഞ് ഏറെക്കാലത്തിനുശേഷം ഒരിക്കൽക്കൂടി അധികാരത്തിലേക്ക് എത്തുകയാണ് കോൺഗ്രസ്. ഈ തിളക്കമാർന്ന വിജയത്തിലും അമിത വികാരപ്രകടനങ്ങളില്ലാതെ ഉള്ളുകൊണ്ട് സന്തോഷിക്കുന്നുണ്ട് കണൊഗുലു എന്ന രാഷ്ട്രീയ ചാണക്യൻ. ഫോണിലേക്ക് വന്ന അഭിനന്ദന സന്ദേശങ്ങൾക്ക് അയാൾ സമാധാനത്തോടെ നന്ദി പറഞ്ഞുകൊണ്ടിരുന്നു.

Also Read- മംഗളൂരുവിൽ അഞ്ചാംതവണയും യു.ടി. ഖാദർ; ഇത്തവണം ജയം 17,745 വോട്ടുകൾക്ക്

രാജ്യം ഭരിക്കുന്ന ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ വർഷം സുനിൽ കണൊഗുലു കോൺഗ്രസിനൊപ്പം ചേർന്നതിന് പിന്നാലെയെത്തിയ ഈ വിജയം ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം നോക്കിക്കാണുന്നത്. സ്വന്തം സംസ്ഥാനമായ കർണാടകയിൽ നിന്ന് തന്റെ പ്രവർത്തനം ആരംഭിച്ച അദ്ദേഹം കോൺഗ്രസിന്റെ സ്ട്രാറ്റജി ഡിപ്പാർട്ട്‌മെന്റ് തലവനായി പോലും മാറിയെന്ന് പറയാം. എതിരാളികളെ നിശ്ശബ്ദരാക്കാനും വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ വലിയ പങ്ക് വഹിക്കാനും ഈ വിജയം കണൊഗുലുവിന് കരുത്തേകുമെന്ന കാര്യം തീർച്ച.

ഡികെഎസ്-സിദ്ധരാമയ്യ ഐക്യത്തിന് ഭാരത് ജോഡോ

കണൊഗുലു കോൺഗ്രസിൽ ചേരുമ്പോൾ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടന്നിരുന്നുവെങ്കിലും വലിയ വാദത്തിനായി വിവിധ വിഭാഗങ്ങൾ പോരാടിയതോടെ അത് ദിശാബോധമില്ലാതെയായിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പൂർണ പിന്തുണയോടെ അദ്ദേഹം തിരഞ്ഞെടുപ്പിന്റെ വലിയ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കർണാടകയിലെ ബി.ജെ.പി സർക്കാരിനെ താഴെയിറക്കാൻ തിരഞ്ഞെടുപ്പ് വിദഗ്ധരുടെ ഒരു ടീമിനെ രൂപീകരിക്കുകയും ചെയ്തു.

കണൊഗുലുവിനോട് വ്യക്തിപരമായി ഒരുപാട് കടപ്പെട്ടിരിക്കുന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, അദ്ദേഹത്തെ വീണ്ടും ബി.ജെ.പി.യിൽ എത്തിക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ അഭ്യർത്ഥന നിരസിച്ച സുനിൽ കണൊഗുലു കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കി.

കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ തന്ത്രങ്ങൾ മെനയുന്നതിന് പിന്നിലുള്ള ബുദ്ധികേന്ദ്രവും കണൊഗുലുവായിരുന്നു.

സിദ്ധരാമയ്യയുടെയും ഡി.കെ.ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള ഇരുവിഭാഗങ്ങളെയും അദ്ദേഹം ഒരുമിച്ച് കൊണ്ടുവന്ന് കർണാടക കോൺഗ്രസിന് ഒരു ഏകീകൃത കാഴ്ചപ്പാട് സമ്മാനിക്കുകയും ചെയ്തു. ഇതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമായതും.

ബിജെപിയുടെ കുതിപ്പിന് തടയിടാൻ സുനിൽ കണൊഗുലു ദിവസം 20 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും വിശ്രമമില്ലാതെ പ്രവർത്തിച്ചു. ആളും ആരവവുമില്ലാതെ ഏകാനന്തനായാണ് സുനിൽ കണൊഗുലുവിനെ കാണാനാകുക.

“ഈ ശൈലി എപ്പോഴും എന്നെ സഹായിച്ചിട്ടുണ്ട്. എന്റെ ശൈലി ലളിതമാണ്. നമുക്ക് ജയിക്കണം. എനിക്ക് പബ്ലിസിറ്റിയോ ബഹുമതികളോ ആവശ്യമില്ല. ഞാൻ ആരാണെന്ന് കാര്യവിവരമുള്ളവർക്ക് അറിയാം. മറ്റുള്ളവരെക്കുറിച്ച് എനിക്ക് ആശങ്കയില്ല, ”അദ്ദേഹം പറഞ്ഞു.

തത്ത്വങ്ങളും സമഗ്രതയും ഉള്ള ഒരു മനുഷ്യൻ, അയാൾക്ക് ഏത് സാഹചര്യത്തെയും നേരിടാൻ കഴിയും, അവന്റെ വിധിയിൽ നീതി പുലർത്താനാണ് അദ്ദേഹത്തിന്‍റെ ശ്രമം.

ഈ അത്ഭുതകരമായ വിജയത്തോടെ, കണൊഗുലു പാർട്ടിയിലെ നേതൃനിരയിലേക്ക് ഉയർന്നുവെന്നത് തീർച്ച. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സുനിൽ കണൊഗുലുവിന്‍റെ തന്ത്രങ്ങൾക്ക് വലിയ പങ്ക് വഹിക്കും.

അവയിൽ ചിലത് വിജയിച്ചാൽ, മോദി കേന്ദ്രീകരിച്ചുള്ള ബിജെപിയെ നേരിടാനുള്ള ശക്തമായ തന്ത്രവുമായി അദ്ദേഹം പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നിലുണ്ടാകും.

ബെല്ലാരി സ്വദേശി

കർണാടകയിലെ ബെല്ലാരി സ്വദേശിയാണ് കണൊഗുലു. ചെന്നൈയിൽ ജനിച്ചു വളർന്ന അദ്ദേഹം അമേരിക്കയിൽ നിന്ന് ഉപരിപഠനം നടത്തി ആഗോള മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസിയിൽ ചേർന്നു.

ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം അദ്ദേഹം ഗുജറാത്തിൽ തെരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റ് രംഗത്ത് ശ്രദ്ധയൂന്നി, അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്സിനെ (എബിഎം) നയിക്കുകയും ചെയ്തു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം. 2017-ന്റെ തുടക്കത്തിൽ നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കണൊഗുലു ബിജെപിയുടെ പ്രചാരണം ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്തു.

എം കെ സ്റ്റാലിനുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുനിൽ കണൊഗുലു 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉജ്ജ്വലമായ ‘നമക്കു നാമേ’ (നമുക്ക് നാം) എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള പ്രചാരണത്തിന് മേൽനോട്ടം വഹിച്ചു. ആ തിരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം ആകെയുള്ള 39 പാർലമെന്റ് സീറ്റുകളിൽ 38 എണ്ണവും നേടി.

ഒരു കാലത്തെ സഹപ്രവർത്തകനായ ഐപിഎസിയിലെ പ്രശാന്ത് കിഷോർ പ്രചാരണ തന്ത്രങ്ങൾ മെനയുന്നതിനായി ഡിഎംകെ ക്യാമ്പിൽ ചേർന്നതോടെ സുനിൽ കണൊഗുലു സ്റ്റാലിൻ ക്യാമ്പ് വിട്ട് ബെംഗളൂരുവിലേക്ക് മാറി.

ന്യൂസ് 18-നോട് സംസാരിക്കുമ്പോൾ, പതിവ് തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ നിന്ന് കുറച്ച് സമയത്തേക്ക് ഇടവേള എടുക്കാൻ കണൊഗുലു ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ഇപിഎസ് അദ്ദേഹത്തെ സർക്കാർ നയങ്ങളിലും തിരഞ്ഞെടുപ്പുകളിലും ഉപദേശകനാകാൻ ക്ഷണിച്ചു. അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനത്തിലൂടെ 2021 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപിഎസിന് 75 സീറ്റുകൾ നേടാനാകുകയും ചെയ്തു.

പടികൾ ഒന്നൊന്നായി കയറി

കണൊഗുലു എന്ന അന്തർമുഖൻ കൂടുതൽ ശ്രദ്ധിക്കുകയും കുറച്ച് സംസാരിക്കുകയും ചെയ്യുന്നയാളാണ്. മൂർച്ചയുള്ള ആസൂത്രകനും നിർവ്വഹണശേഷിയുമുള്ള അദ്ദേഹം ജോലിയുടെ കാര്യത്തിൽ കഠിനാധ്വാനിയാണ്. പബ്ലിസിറ്റിയും എല്ലാ പ്രശംസയും ഇഷ്ടപ്പെടുന്ന കിഷോറിന്‍റെ രീതിക്ക് നേരെ വിപരീതമാണ് സുനിൽ കണൊഗുലുവിന്‍റെ പ്രവർത്തനരീതി.

കഴിഞ്ഞ വർഷം ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം കണൊഗുലു എന്ന് കരുതി അദ്ദേഹത്തിന്റെ സഹോദരന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. അത്രത്തോളം മാധ്യമങ്ങളിലും ഒന്നും പ്രത്യക്ഷപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണൊഗുലുവുമായി അടുപ്പമുള്ളവർ പറയാറുണ്ട്.

Also Read- ‌Karnataka Election Results: കർണാടക കടന്നു; ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ മുദ്രാവാക്യം മുഴക്കാൻ കോൺഗ്രസ്

നല്ലവനായ മനുഷ്യൻ, ആഴത്തിലുള്ള സൌഹൃദങ്ങളിൽ വിശ്വസിക്കുകയും ആവശ്യമുള്ള സുഹൃത്തുക്കളെ സഹായിക്കാൻ അധിക ദൂരം നടക്കുകയും ചെയ്യുന്നു- കണൊഗുലുവിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിക്കാം. അടുപ്പമുള്ളവർക്കുവേണ്ടി ഏതറ്റം വരെയും പോകും അദ്ദേഹം. ഒരു തികഞ്ഞ ഭക്ഷണപ്രിയൻ കൂടിയാണ് കണൊഗുലു. മാംസാഹാരപ്രിയനായ കണൊഗുലു വൈകുന്നേരങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനായി യാത്രകൾ നടത്താറുണ്ട്, എല്ലാ രാഷ്ട്രീയത്തിരക്കുകളും മാറ്റിവെച്ച്.

ഒരുപാട് അനുഭവങ്ങളും അറിവുകളും നേട്ടങ്ങളും ഉള്ള കുറച്ച് വാക്കുകൾ മാത്രം സംസാരിക്കുന്ന കണൊഗുലു വെറും 10 വർഷം കൊണ്ട് ഒരുപാട് മുന്നേറി. തെരഞ്ഞെടുപ്പിന് മുന്നോടിയായി, കിറ്റൂരും കല്യാണ കർണാടകത്തിലും ഉണ്ടാക്കാനായ മുന്നേറ്റമാണ് ഇത്തവണ വിജയത്തിൽ നിർണായകമായതെന്ന് പുറമെനിന്ന് നോക്കുന്നവർ പറയുന്നുണ്ടാകാം. എന്നാൽ കെ ഫാക്ടറിൽ, അധികം അറിയപ്പെടാത്ത കണൊഗുലു ആണ് ബെംഗളൂരുവിലെ വിധാൻ സൗധ തിരിച്ചുപിടിക്കാൻ കോൺഗ്രസിനെ സഹായിച്ചതെന്ന് ഉറപ്പിച്ചുപറയാം.

First published:

Tags: Bjp, Congress, Karnataka Election, Karnataka Elections 2023