• HOME
  • »
  • NEWS
  • »
  • india
  • »
  • K S Eshwarappa |അഴിമതി ആരോപിച്ച കരാറുകാരന്റെ ആത്മഹത്യ: തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ രാജിവെക്കില്ലെന്ന് കർണാടക മന്ത്രി ഈശ്വരപ്പ

K S Eshwarappa |അഴിമതി ആരോപിച്ച കരാറുകാരന്റെ ആത്മഹത്യ: തെറ്റ് ചെയ്തിട്ടില്ലാത്തതിനാൽ രാജിവെക്കില്ലെന്ന് കർണാടക മന്ത്രി ഈശ്വരപ്പ

സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്കു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി.

File photo of Karnataka Minister K S Eshwarappa (L) and contractor Santosh Patil (R). (Image: News18 Kannada)

File photo of Karnataka Minister K S Eshwarappa (L) and contractor Santosh Patil (R). (Image: News18 Kannada)

  • Share this:
    ബംഗളുരു: മന്ത്രി കെഎസ് ഈശ്വരപ്പയ്ക്കെതിരെ (K S Eshwarappa)അഴിമതി ആരോപണം ഉന്നയിച്ച കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണാടകയിൽ (Karnataka)വിവാദം പുകയുന്നു. ചൊവ്വാഴ്ച്ചയാണ് സന്തോഷ് പാട്ടീൽ (40) ( Santosh Patil)എന്ന കരാറുകാരനെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

    ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയായ കെഎസ് ഈശ്വരപ്പ 40 ശതമാനം കമ്മീഷൻ വേണമെന്ന് ആവശ്യപ്പെട്ടതായി സന്തോഷ് പാട്ടീൽ നേരത്തേ ആരോപിച്ചിരുന്നു. സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്കു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. എന്നാൽ, സന്തോഷ് പാട്ടീലിനെ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് ഈശ്വരപ്പ.

    ഒരു വർഷം മുമ്പ് ചെയ്ത റോഡ് പണിയുടെ ബില്ല് മാറി നൽകാൻ ഈശ്വരപ്പ കമ്മീഷൻ ആവശ്യപ്പെട്ടുവെന്നായിരുന്നു സന്തോഷ് പാട്ടീലിന്റെ ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച മന്ത്രി സന്തോഷിനെതിരെ മാനഹാനിക്ക് കേസും നൽകിയിരുന്നു.

    Also Read-യമനിലെ നിമിഷപ്രിയ കേസ്; മോചനത്തിനായി നയതന്ത്ര ഇടപെടല്‍ നടത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

    തന്റെ മരണത്തിന് മന്ത്രിയാണ് ഉത്തരവാദിയെന്ന് വാട്സ്ആപ് സന്ദേശം അയച്ചതിനു ശേഷമാണ് സന്തോഷ് പാട്ടീൽ ജീവനൊടുക്കിയത്. ഉഡുപ്പിയിലെ ഹോട്ടലിലാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും അടുത്ത് തന്നെ താമസിച്ചിരുന്നു. താൻ ആത്മഹത്യ ചെയ്യുകയാണെന്നും മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്നുമുള്ള സന്ദേശം കർണാടകയിലെ ചില മാധ്യമങ്ങൾക്ക് അയച്ചതിനു ശേഷമായിരുന്നു സന്തോഷിന്റെ ആത്മഹത്യ.

    Also Read-നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

    ഹിന്ദുത്വ സംഘടനയായ ഹിന്ദു വാഹിനിയുടെ ദേശീയ സെക്രട്ടറി കൂടിയായ സന്തോഷ് പാട്ടീൽ നേരത്തേ, ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ സിംഗിനും കത്തെഴുതിയിരുന്നു.

    അതേസമയം, സന്തോഷിന്റെ മരണത്തിനു പിന്നാലെ ഉയർന്ന രാജി ആവശ്യം മന്ത്രി തള്ളി. താൻ രാജിവെക്കുന്ന പ്രശ്നമില്ലെന്നും സന്തോഷ് പാട്ടീലിനെതിരെ താൻ നൽകിയ മാനനഷ്ട കേസിൽ വിധി വരട്ടേയെന്നുമാണ് മന്ത്രിയുടെ നിലപാട്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഈശ്വരപ്പ വ്യക്തമാക്കി.

    സന്തോഷ് പാട്ടീലിനെതിരെ മാനനഷ്ട കേസ് നൽകിയതിനു ശേഷം അദ്ദേഹത്തിന് നോട്ടീസ് അയച്ചിരുന്നു. പിന്നീട് മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്ത വാർത്ത അറിയുന്നത്. അതല്ലാതെ തനിക്കിതിൽ യാതൊരു പങ്കുമില്ലെന്നും മന്ത്രി പറയുന്നു.
    Published by:Naseeba TC
    First published: