• HOME
 • »
 • NEWS
 • »
 • india
 • »
 • യുപിയിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം; അന്വേഷണത്തിന് ഉത്തരവ്

യുപിയിൽ കബഡി താരങ്ങൾക്ക് ശുചിമുറിയിൽ ഭക്ഷണം; അന്വേഷണത്തിന് ഉത്തരവ്

ടോയ്‍ലറ്റ് പോലുള്ള സ്ഥലത്തു താരങ്ങൾ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പാത്രത്തിൽനിന്ന് താരങ്ങൾ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേപ്പറിൽ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്

 • Last Updated :
 • Share this:
  ലക്നൗ: ഉത്തര്‍പ്രദേശിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയത് ശുചിമുറിയിൽ. സഹരൻപുരിൽ അണ്ടർ 17 പെൺകുട്ടികളുടെ സംസ്ഥാന കബഡി ടൂർണമെന്റിലെ താരങ്ങൾ സ്വയം ഭക്ഷണം വിളമ്പുന്ന വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെപ്റ്റംബർ 16ന് നടന്ന സംഭവം ചില താരങ്ങൾ തന്നെയാണ് ക്യാമറയിൽ പകർത്തിയതെന്നാണു വിവരം. ടോയ്‍ലറ്റ് പോലുള്ള സ്ഥലത്തു താരങ്ങൾ ചോറും കറികളും വിളമ്പുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പാത്രത്തിൽനിന്ന് താരങ്ങൾ ചോറുവാരിയെടുക്കുന്നതും അതിനു സമീപത്തായി ഒരു പേപ്പറിൽ പൂരി കൂട്ടിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

  സ്ഥലമില്ലാത്തതിനാൽ ഭക്ഷണം ‘ചേഞ്ചിങ് റൂമിൽ’ സൂക്ഷിച്ചതാണെന്ന് സഹരൻപൂർ സ്പോർട്സ് ഓഫീസർ അനിമേഷ് സക്സേന പ്രതികരിച്ചു. ദൃശ്യങ്ങള്‍ വൻ വിവാദത്തിനു തിരികൊളുത്തിയതോടെ യുപി സര്‍ക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഡിയത്തില്‍ ജോലി നടക്കുകയാണെന്നും ഭക്ഷണം സൂക്ഷിക്കാൻ വേറെ സ്ഥലമില്ലായിരുന്നെന്നും സ്പോർട്സ് ഓഫീസർ അവകാശപ്പെട്ടു. അതേസമയം ബിജെപി സർക്കാർ കായിക താരങ്ങളെ അപമാനിച്ചതായി രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചു.

  Also Read- തന്നെ നോക്കി കുരച്ച നായയെ പ്രകോപിതനായ അയൽവാസി വെടിവച്ചു കൊന്നു

  ;  ചൊവ്വാഴ്ച കബഡി കളിക്കാർക്ക് ടോയ്‌ലറ്റിനുള്ളിൽ ഭക്ഷണം വിളമ്പുന്നതിന്റെയും പ്ലേറ്റുകൾ കഴിക്കാൻ എടുക്കുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നതോടെയാണ് വിഷയം വീണ്ടും സജീവമായത്. വീഡിയോയിൽ, കളിക്കാർക്ക് സ്വയം വിളമ്പാനായി ഭക്ഷണം സൂക്ഷിച്ചിരുന്ന സ്ഥലത്തിന് നേരെ എതിർവശത്തായി പുരുഷന്മാരുടെ മൂത്രപ്പുരകൾ കാണാം.

  Also Read- Silver Line Project | കേരളത്തിൻെറ സിൽവർ ലൈൻ പദ്ധതിയുമായി സഹകരിക്കില്ലെന്ന് കർണാടക; കാരണങ്ങൾ അറിയാം

  ചോറ് പ്ലേറ്റും മറ്റ് ഭക്ഷണസാധനങ്ങളും ടോയ്‌ലറ്റിന്റെ തറയിൽ സൂക്ഷിച്ചിരുന്നതായി ഒരു കളിക്കാരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. “പാത്രത്തിൽ നിന്ന് വേവിച്ച ചോറ് ഒരു വലിയ പ്ലേറ്റിൽ എടുത്ത് ഗേറ്റിനടുത്തുള്ള കക്കൂസ് തറയിൽ വച്ചു. ചോറ് പ്ലേറ്റിന് അടുത്തായി, തറയിൽ ഒരു കടലാസിൽ പൂരികൾ. തുടർന്ന് കളിക്കാർക്ക് ഉച്ചഭക്ഷണത്തിന് വിളമ്പി''- കളിക്കാരൻ പറയുന്നു.  പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജില്ലാ സ്‌പോർട്‌സ് ഓഫീസർ അനിമേഷ് സക്‌സേനയെ സസ്പെൻഡ് ചെയ്തു. ‘വ്യാജ പരസ്യങ്ങൾ’ക്കായി വൻ തുക ചെലവഴിക്കുമ്പോൾ കബഡി കളിക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കോൺഗ്രസ് ട്വീറ്റ് ചെയ്തു. അപമാനകരമായ സംഭവമെന്ന് തെലങ്കാന രാഷ്ട്ര സമിതിയും വിമർശിച്ചു. കളിക്കാരെ അപമാനിക്കുന്നതാണ് സംഭവമെന്ന് രാഷ്ട്രീയ ലോക്ദൾ നേതാവ് ജയന്ത് സിംഗും പ്രതികരിച്ചു.  സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ എഡിഎം ഫിനാൻസ് ആൻഡ് റവന്യൂ രജനീഷ് കുമാർ മിശ്രയെ ചുമതലപ്പെടുത്തി. സംഭവത്തിൽ സ്‌പോർട്‌സ് ഡയറക്ടറേറ്റ് ജില്ലാ മജിസ്‌ട്രേറ്റിനോടും വിശദീകരണം തേടിയിട്ടുണ്ട്.
  Published by:Rajesh V
  First published: