ചെന്നൈ: പൗരത്വ നിയമഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനെത്തി. എന്നാൽ, പിന്തുണയുമായി എത്തിയ കമൽ ഹാസനെ പൊലീസ് തടഞ്ഞു.
ക്യാംപസിന് അകത്ത് പ്രവേശിക്കുന്നതിൽ നിന്ന് കമൽ ഹാസനെ തടഞ്ഞത് സുരക്ഷയെ മുൻനിർത്തിയാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
അനീതിയാണ് വിദ്യാർഥികൾക്ക് എതിരെ നടക്കുന്നതെന്ന് കമൽ ഹാസൻ ആരോപിച്ചു. അണ്ണാ ഡി എം കെ വിചാരിച്ചിരുന്നെങ്കിൽ ബിൽ പാസാകില്ലായിരുന്നെന്നും കമൽ ഹാസൻ പറഞ്ഞു. ക്യംപസിനകത്തുള്ള 800 ഓളം വിദ്യാർഥികൾക്ക് പിന്തുണയുമായാണ് താനെത്തിയത്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമെങ്ങും ശബ്ദമുയരുകയാണെന്നും അവരുടെ ശബ്ദം അടിച്ചമർത്താനാകില്ലെന്നും കമൽ ഹാസൻ വ്യക്തമാക്കി.
ആദ്യമായാണ് പ്രക്ഷോഭം നടത്തുന്ന മദ്രാസ് സർവകലാശാലയിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി ഒരു രാഷ്ട്രീയനേതാവ് എത്തുന്നത്. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 23 വരെ സര്‍വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.