HOME » NEWS » India » KAMAL HAASAN REACHED COIMBATORE TO VISIT COUNTING STATIONS N

Kamal Haasan | കോയമ്പത്തൂരിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ കമൽ ഹാസൻ; ആദ്യസൂചനകൾ അനുകൂലം

കന്നിയങ്കത്തിന്റെ ആദ്യ ഫല സൂചനകൾ കമലിന് അനുകൂലമാണ്

News18 Malayalam | news18-malayalam
Updated: May 2, 2021, 11:03 AM IST
Kamal Haasan | കോയമ്പത്തൂരിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ കമൽ ഹാസൻ; ആദ്യസൂചനകൾ അനുകൂലം
കമൽ ഹാസൻ
  • Share this:
വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിക്കാൻ മക്കൾ നീതി മയ്യം (എം.എൻ.എം.) തലവൻ കമൽ ഹാസൻ കോയമ്പത്തൂരിലെത്തി. കന്നിയങ്കത്തിന്റെ ആദ്യ ഫല സൂചനകൾ കമലിന് അനുകൂലമാണ്. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് കമല്‍ മത്സരിച്ചത്. മാര്‍ച്ച് 12നാണ് ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുണ്ടായത്.

തമിഴ്നാട്ടിലെ ആദ്യ ഫലം ഡി.എം.കെയ്ക്ക് അനുകൂലമാണ്. അന്തിമ വിജയം ഡി.എം.കെയെ പിന്തുണച്ചാൽ, നീണ്ട 10 വർഷങ്ങൾക്ക് ശേഷമാവും പാർട്ടി തമിഴ്നാട്ടിൽ അധികാരത്തിലെത്തുക. എ.ഐ.എ.ഡി.എം.കെ. ബി.ജെ.പിയുമായി സഖ്യം ചേർന്നപ്പോൾ ഡി.എം.കെ. കോൺഗ്രസ്സ് പാർട്ടിയുമായി കൂട്ടുചേർന്നു. ഇതിനു പുറമെയാണ് കമലിന്റെ മക്കൾ നീതി മയ്യവും. ജയലളിത, കരുണാനിധി എന്നീ നേതാക്കളുടെ വിയോഗ ശേഷം തമിഴ്നാട്ടിൽ നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.

എടപ്പാടിയിൽ അഞ്ചാം റൗണ്ട് പിന്നിട്ടപ്പോൾ മുഖ്യമന്ത്രി പളനിസ്വാമി മുന്നിലാണ്.

ആകെ 234 സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ഇതിൽ 157ൽ മക്കൾ നീതി മയ്യം മത്സരിച്ചു. ബാക്കി 80 സീറ്റുകളിൽ മറ്റ് സഖ്യകക്ഷികൾ ആണ് മത്സരിച്ചത്. ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മക്കൾ നീതി മയ്യത്തിന്റെ സഖ്യകക്ഷികൾ.

ചെന്നൈയിലെ ഒരു സീറ്റിൽ നിന്നും മത്സരിക്കാതെ കമൽ ഹാസൻ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ കോയമ്പത്തൂരിലേക്കുള്ള അദ്ദേഹത്തിന്റെ വരവിൽ അതിശയിക്കാനില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എം‌എൻ‌എം മത്സരിച്ച 37 സീറ്റുകളിൽ കോയമ്പത്തൂരിലാണ് പരമാവധി വോട്ടുകൾ നേടിയത്.

ഇവിടെ എം.എൻ.എം. വൈസ് പ്രസിഡന്റ് ആർ മഹേന്ദ്രൻ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. സിപിഐ എമ്മിന്റെ പി.ആർ. നടരാജനും 2019 ലെ റണ്ണർഅപ്പ് ആയ ബിജെപിയുടെ സി പി രാധാകൃഷ്ണനും ആയിരുന്നു മറ്റു രണ്ടു സ്ഥാനങ്ങളിൽ. മഹേന്ദ്രൻ 2019 ൽ 1.45 ലക്ഷം (11.6 ശതമാനം) വോട്ടുകൾ നേടി.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എം എൻ എം നാല് ശതമാനം വോട്ട് നേടിയിരുന്നു. ന​ഗരപ്രദേശങ്ങളിൽ 10 ശതമാനം വോട്ട് ഷെയർ നേടാനും എം എൻ എമ്മിന് കഴിഞ്ഞിരുന്നു. കോയമ്പത്തൂരിൽ നിന്ന് മത്സരിച്ച എം എൻ എം വൈസ് പ്രസിഡന്റ് ഡോ. ആർ മഹേന്ദ്രൻ 1.45 ലക്ഷം വോട്ട് നേടിയിരുന്നു. ആകെ വോട്ട് ഷെയറിന്റെ 11.6 ശതമാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ, ആളുകൾക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ് കമൽഹാസൻ സ്വീകരിച്ചത്. ലഭിക്കുന്ന അപേക്ഷയിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെ ആയിരിക്കും മത്സരിപ്പിക്കുക. വീട്ടമ്മമാർക്ക് ശമ്പളം മുതൽ സർക്കാർ‌ സംവിധാനങ്ങൾ ഉപയോ​ഗപ്പെടുത്താൻ സൗജന്യമായി കമ്പ്യൂട്ടറുകളും ഇന്റർനെറ്റും നൽകും തുടങ്ങിയവയാണ് എംഎൻഎം നൽകുന്ന വാ​ഗ്ദാനങ്ങൾ.

Summary: Makkal Needhi Maiam president Kamal Haasan reaches Coimbatore to visit polling booths here. Initial trends are in favour of the actor-turned-politician in his maiden poll outing
Published by: user_57
First published: May 2, 2021, 10:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories