• HOME
  • »
  • NEWS
  • »
  • india
  • »
  • ഉപതെരഞ്ഞെടുപ്പ് 'അഴിമതി രാഷ്ട്രീയ നാടകം': മക്കൾ നീതി മയ്യം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കമൽ ഹാസൻ

ഉപതെരഞ്ഞെടുപ്പ് 'അഴിമതി രാഷ്ട്രീയ നാടകം': മക്കൾ നീതി മയ്യം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് കമൽ ഹാസൻ

2021 ൽ സർക്കാർ രൂപീകരിക്കാനായി ജനങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളിലാണ് മക്കൾ നീതി മയ്യം

Kamal-Haasan

Kamal-Haasan

  • Last Updated :
  • Share this:
    ചെന്നൈ: ഒക്ടോബർ 21 ന് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ മക്കൾ നീതി മയ്യം മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് അധ്യക്ഷൻ കമൽ ഹാസൻ. എഐഎഡിഎംകെ-ഡിഎംകെ അധികാര വടംവലിയുടെ ഭാഗമായുള്ള ഒരു അഴിമതി രാഷ്ട്രീയ നാടകം മാത്രമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് എന്നറിയിച്ചാണ് തന്റെ പാർട്ടി മത്സരിക്കില്ലെന്ന് കമൽ പ്രഖ്യാപിച്ചത്.

    കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തിയാണ് മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചത്. അന്ന് മികച്ച പ്രകടനം കാഴ്ച വച്ച പാർട്ടി വോട്ടിംഗ് ശതമാനത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തിയിരുന്നു. അതേ പാർട്ടി തന്നെയാണ് നംഗുനേരിയിലും വിക്രവണ്ടിയിലും നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്.

    Also Read-നിഷ്കളങ്കത നിറഞ്ഞ മുഖവും പരമ്പരാഗത വേഷവും; കണ്ടാൽ പാവം തോന്നും; പക്ഷേ പൊലീസിനെ കുഴയ്ക്കുന്ന ആയുധ കച്ചവടത്തിലെ കണ്ണി

    ' അധികാരവും പദവികളും നിലനിർത്താനും പിടിച്ചെടുക്കാനും വേണ്ടി, ഭരിക്കുന്ന പാർട്ടിയും മുൻപ് ഭരിച്ചിരുന്ന പാർട്ടിയും തമ്മിൽ നടത്തുന്ന അധികാര വടംവലി മാത്രമാകും ഉപതെരഞ്ഞെടുപ്പ് എന്നത് നിശ്ചയമാണ്.. ' എന്നാണ് മത്സരിക്കാനില്ലെന്ന് അറിയിച്ചു കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയിൽ കമൽ വ്യക്തമാക്കിയിരിക്കുന്നത്.

    2021 ൽ സർക്കാർ രൂപീകരിക്കാനായി ജനങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളിലാണ് മക്കൾ നീതി മയ്യം. അതുവഴി പഴയതും ആവർത്തിച്ച് വരുന്നതുമായ രാഷ്ട്രീയ പാർട്ടികളെയും അതിലുള്ള അഴിമതിക്കാരെയും തുടച്ചു നീക്കി ജനങ്ങൾ അർഹിക്കുന്ന നല്ല ഭരണം അവർക്കു നല്‍കും.. എന്നാണ് കമൽ പറയുന്നത്.

    First published: