ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടി തയ്യാറെന്ന് കമല്‍ ഹാസന്
ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടി തയ്യാറെന്ന് കമല്‍ ഹാസന്
Last Updated :
Share this:
ചെന്നൈ: തമിഴ്നാട്ടിലെ 20 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടി 'മക്കള്‍ നീതി മയ്യം' തയ്യാറെന്ന് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കമല്‍ ഹാസന്. ഉപതെരഞ്ഞെടുപ്പിന്റൈ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ലെന്നും എന്നാല്‍ തങ്ങള്‍ അതിന് തയ്യാറാണെന്നുമാണ് കമല്‍ ഹാസന് പറയുന്നത്.
'ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പുമായിട്ടില്ല. എന്നാല്‍ എപ്പോള്‍ നടത്തിയാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്'. തന്റെ 64 ാം പിറന്നാള്‍ ദിനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച അദ്ദേഹം ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 20 നിയമസഭാ മണ്ഡലങ്ങളിലെ 80 ശതമാനം പാര്‍ട്ടി പദവികളിലും നേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞതായും പറഞ്ഞു.
അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരനെ അനുകൂലിക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈകോടതി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. കൂടാതെ എം. കരുണാനിധിയുടെയും എകെ ബോസിന്റെയും നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തിരുവാരൂര്‍, തുരുപ്പറകുന്‍ണ്ട്രം ഉള്‍പ്പെടെ 20 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.