BJP അഴിമതിക്ക് കാവല്‍ നിൽക്കുന്നു; രാഹുലിന്റെ ഇരട്ട സ്ഥാനാര്‍ഥിത്വം ശരിയല്ല: നിലപാടുകൾ വ്യക്തമാക്കി കമൽഹാസന്
അവർ അഴിമതിയുടെ കാവൽക്കാരാണ്. ഈ കാവൽക്കാരുള്ള കവാടത്തിലൂടെ രക്ഷപ്പെട്ടു പോയ അഴിമതിക്കാരുടെ എണ്ണം പരിശോധിക്കൂ
news18
Updated: April 8, 2019, 10:39 AM IST

kamal hasan
- News18
- Last Updated: April 8, 2019, 10:39 AM IST
ന്യൂഡൽഹി : ബിജെപിയുടെ ചൗകിദാർ ക്യാംപെയ്നെതിരെ വിമർശനവുമായി അഭിനേതാവും മക്കൾ വീതി മയ്യം പാർട്ടി പ്രസിഡന്റുമായ കമൽ ഹാസൻ. സിഎൻഎൻ ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിമർശനങ്ങൾ. രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെയും കമൽഹാസൻ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന രീതി മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതൊരു ശീലമാക്കി പോരുന്നത് ശരിയല്ലെന്നായിരുന്ന വിമർശനം.
Also Read-'കോൺഗ്രസിനോട് ശത്രുത ഇല്ല, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന ആരുമായും സഖ്യത്തിന് തയ്യാർ': ജഗൻ മോഹൻ റെഡ്ഡി 'വോട്ടർ എന്ന നിലയ്ക്ക് ഒരു രാഷ്ട്രീയക്കാരൻ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നതിൽ തനിക്ക് താത്പര്യമില്ല.താൻ ആദരിക്കുന്ന പല മുൻഗാമികളും ഇത്തരത്തിൽ മത്സരിച്ചിട്ടുണ്ട്. എന്നാൽ അവർ ചെയ്യുന്നതിനോടൊക്കെ താൻ യോജിക്കുന്നു എന്ന് അർഥമില്ല. നമ്മുടെ പൂർവികര്‍ ചെയ്ത നല്ല കാര്യങ്ങളിലൂടെയും അക്കാര്യങ്ങൾ ആദരവോടെയും വിമർശനാത്മകമായും കാണുന്നതിലൂടെയും മെച്ചപ്പെടുക എന്നാണ് സമൂഹം ഉദ്ദേശിക്കുന്നത്. അതാണ് ഞാൻ ചെയ്യുന്നത്. എന്നാൽ ഒരു വോട്ടർ എന്ന നിലയിൽ ഒരു രാഷ്ട്രീയക്കാരൻ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കുന്നത് എനിക്ക് ഇഷ്ടമാകുമോ ? ഇല്ല ഒരിക്കലും ഞാനത് ഇഷ്ടപ്പെടില്ല' കമൽഹാസൻ വ്യക്തമാക്കി.
അമേഠിക്ക് പുറമെ കേരളത്തിലെ വയനാട്ടിൽ നിന്നും മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. വിഷയത്തിലാണ് കമലിന്റെ പ്രതികരണം.
Also Read-രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ 2024ൽ വഡോദരയിൽ നിന്ന് മത്സരിച്ചേക്കും: വിവേക് ഒബ്റോയി
ബിജെപിയുടെ ഞാനും കാവൽക്കാരൻ (മേം ഭീ ചൗകിദാർ) ക്യാംപെയ്നെതിരെയും രൂക്ഷ ആരോപണങ്ങളാണ് അഭിമുഖത്തിൽ കമൽഹാസൻ ഉന്നയിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെയുള്ള ഒരു പ്രചാരണമാണ് ചൗകിദാർ ക്യാംപയ്നിലൂടെ നടക്കുന്നതെന്ന് തോന്നുന്നില്ലെന്നാണ് കമൽഹാസൻ പറയുന്നത്. "അവർ എന്തിനോ കാവൽ നിൽക്കുന്നു എന്നത് സത്യമാണ്.. പക്ഷെ അത് പാവപ്പെട്ട ജനങ്ങളുടെ താത്പ്പര്യങ്ങൾക്കാണെന്ന് കരുതുന്നില്ല. അഴിമതിക്ക് തന്നെയാണ് അവർ കാവൽ നിൽക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. അവർ അഴിമതിയുടെ കാവൽക്കാരാണ്. ഈ കാവൽക്കാരുള്ള കവാടത്തിലൂടെ രക്ഷപ്പെട്ടു പോയ അഴിമതിക്കാരുടെ എണ്ണം പരിശോധിക്കുവെന്നും കമൽ വ്യക്തമാക്കി.
2019 ലെ പൊതു തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിക്കുന്നില്ലെങ്കിലും മക്കൾ നീതി മയ്യത്തിന്റെ 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ തമിഴ്നാട് നിയമസഭാ ഉപ തെരഞ്ഞടുപ്പിലും പാർട്ടിക്കായി 18 സ്ഥാനാർഥികളെ രംഗത്തിറക്കുന്നുണ്ട്.
Also Read-'കോൺഗ്രസിനോട് ശത്രുത ഇല്ല, ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന ആരുമായും സഖ്യത്തിന് തയ്യാർ': ജഗൻ മോഹൻ റെഡ്ഡി
അമേഠിക്ക് പുറമെ കേരളത്തിലെ വയനാട്ടിൽ നിന്നും മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. വിഷയത്തിലാണ് കമലിന്റെ പ്രതികരണം.
Also Read-രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ 2024ൽ വഡോദരയിൽ നിന്ന് മത്സരിച്ചേക്കും: വിവേക് ഒബ്റോയി
ബിജെപിയുടെ ഞാനും കാവൽക്കാരൻ (മേം ഭീ ചൗകിദാർ) ക്യാംപെയ്നെതിരെയും രൂക്ഷ ആരോപണങ്ങളാണ് അഭിമുഖത്തിൽ കമൽഹാസൻ ഉന്നയിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെയുള്ള ഒരു പ്രചാരണമാണ് ചൗകിദാർ ക്യാംപയ്നിലൂടെ നടക്കുന്നതെന്ന് തോന്നുന്നില്ലെന്നാണ് കമൽഹാസൻ പറയുന്നത്. "അവർ എന്തിനോ കാവൽ നിൽക്കുന്നു എന്നത് സത്യമാണ്.. പക്ഷെ അത് പാവപ്പെട്ട ജനങ്ങളുടെ താത്പ്പര്യങ്ങൾക്കാണെന്ന് കരുതുന്നില്ല. അഴിമതിക്ക് തന്നെയാണ് അവർ കാവൽ നിൽക്കുന്നതെന്നാണ് ഞാൻ കരുതുന്നത്. അവർ അഴിമതിയുടെ കാവൽക്കാരാണ്. ഈ കാവൽക്കാരുള്ള കവാടത്തിലൂടെ രക്ഷപ്പെട്ടു പോയ അഴിമതിക്കാരുടെ എണ്ണം പരിശോധിക്കുവെന്നും കമൽ വ്യക്തമാക്കി.
2019 ലെ പൊതു തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിക്കുന്നില്ലെങ്കിലും മക്കൾ നീതി മയ്യത്തിന്റെ 40 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ തമിഴ്നാട് നിയമസഭാ ഉപ തെരഞ്ഞടുപ്പിലും പാർട്ടിക്കായി 18 സ്ഥാനാർഥികളെ രംഗത്തിറക്കുന്നുണ്ട്.
- 2019 lok sabha elections
- 2019 Loksabha Election election commission of india
- 2019 ലോക്സഭാ തെരഞ്ഞെടുപ്പ്
- amit shah
- bjp
- congress
- Congress President Rahul Gandhi
- cpm
- Electction 2019
- election 2019
- Election dates 2019
- Election Tracker LIVE
- Elections 2019 dates
- elections 2019 schedule
- elections schedule
- general elections 2019
- kamal haasan
- Kerala Loksabha Election 2019
- ldf
- Lok Sabha Election 2019
- loksabha election 2019
- Mamata Banerjee
- narendra modi
- nda
- Oommen Chandy
- pinarayi vijayan
- Priyanka Gandhi
- rahul gandhi
- udf
- upa
- Wayanad S11p04
- എൻഡിഎ
- എൽഡിഎഫ്
- കമൽ ഹാസൻ
- കോൺഗ്രസ്
- തെരഞ്ഞെടുപ്പ് 2019
- നരേന്ദ്ര മോദി
- പിണറായി വിജയൻ
- പ്രിയങ്ക ഗാന്ധി
- ബിജെപി
- യുഡിഎഫ്
- യുപിഎ
- രാഹുൽ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പ്
- ലോക്സഭ തെരഞ്ഞെടുപ്പ് 2019
- ലോക്സഭാ തെരഞ്ഞെടുപ്പ് 2019