നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'എനിക്കൊരു ആഗ്രമുണ്ട്, മൂപ്പര് ജയിക്കണം'; പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് കമൽ ഹാസൻ

  'എനിക്കൊരു ആഗ്രമുണ്ട്, മൂപ്പര് ജയിക്കണം'; പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് കമൽ ഹാസൻ

  ഇത്തവണ താൻ മത്സരിക്കുമെന്നും അതേസമയം, എവിടെ നിന്ന് മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  ഫയൽ .ചിത്രം

  ഫയൽ .ചിത്രം

  • Share this:
   ചെന്നൈ: കേരളത്തിൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണം എന്ന ആഗ്രഹം പങ്കു വച്ച് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. ചെന്നൈയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവേയാണ് കമൽ ഹാസൻ ഇങ്ങനെ പറഞ്ഞത്. പിണറായി സർക്കാർ തുടർഭരണം നേടുമെന്ന് കരുതുന്നോ എന്ന ചോദ്യത്തിനാണ് കമൽ ഹാസൻ ഇങ്ങനെ മറുപടി പറഞ്ഞത്.

   'എനിക്ക് ആഗ്രഹമുണ്ട് മൂപ്പര് വിജയിക്കണമെന്ന്. നല്ലൊരു ഗവേണൻസാണ് (ഭരണമാണ്) അദ്ദേഹത്തിന്റേത്. അത് തുടരട്ടെ എന്നാണ്' - പിണറായി വിജയൻ സർക്കാർ തുടർ ഭരണത്തിൽ വരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ തെന്നിന്ത്യൻ സൂപ്പർ താരം പറഞ്ഞത് ഇങ്ങനെ.
   ഉപദേശവും ശ്യാംഗാരവും പല്ലുതേപ്പും വിലക്കി ഇവിടെ ഒരു കഫേ; വേറെ എവിടെയുമല്ല ഇവിടെ തന്നെ
   കേരളത്തിലേതു പോലെ തന്നെ തമഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഇത്തവണ താൻ മത്സരിക്കുമെന്നും അതേസമയം, എവിടെ നിന്ന് മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു വരികയാണെന്നും തീരുമാനങ്ങൾ പറയാമെന്നും കമൽ ഹാസൻ പറഞ്ഞു.
   ശബരിമല വിഷയത്തിൽ തെറ്റുകൾ ഏറ്റു പറഞ്ഞ് മുഖ്യമന്ത്രി പരസ്യമായി വിശ്വാസികളോട് മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
   രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് രജനികാന്ത് പറഞ്ഞു കഴിഞ്ഞെന്നും താൻ ഒരു സുഹൃത്തായിട്ട് കാണാൻ പോയതാണെന്നും കമൽ ഹാസൻ വ്യക്തമാക്കി. അതേസമയം, തെരഞ്ഞെടുപ്പിൽ സഖ്യം ദ്രാവിഡ പാർട്ടികൾക്ക് ഒപ്പമായിരിക്കില്ലെന്നും ഒരു മൂന്നാം മുന്നണി ആയിരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും കമൽ ഹാസൻ പറഞ്ഞു. മുഖ്യമന്ത്രിയാകുമെന്ന സ്വപ്നത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണോ എന്ന ചോദ്യത്തിന് അത് ഒരു സ്വപ്നമല്ലെന്നും പ്രയത്നമാണെന്നും അദ്ദേഹം പറഞ്ഞു.
   വിവാഹദിനത്തിൽ രക്തം ദാനം ചെയ്ത് നവദമ്പതികൾ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
   അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചെന്നൈയിലെ ഒരു മണ്ഡലത്തിൽ നിന്നും കോയമ്പത്തൂർ അല്ലെങ്കിൽ മധുര ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ കമൽ ഹാസൻ ഒരുങ്ങുന്നതായാണ് വിവരം. മൈലാപ്പൂർ, വേളാച്ചേരി മണ്ഡലങ്ങളാണ് കമലിനു വേണ്ടി പരിഗണിക്കുന്നതെന്നാണ് സൂചനകൾ.

   അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ കമൽ ഹാസന്റെ പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജന്മദിന ആശംസകൾ നേർന്നു കൊണ്ടുള്ള സന്ദേശത്തിൽ പറഞ്ഞിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ - മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
   Published by:Joys Joy
   First published:
   )}