നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തെരഞ്ഞെടുപ്പിൽ മത്സരിക്കും പക്ഷെ....സസ്പെൻസ് ബാക്കി വെച്ച് കമൽഹാസന്‍; മക്കൾ നീതി മയ്യം സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു

  തെരഞ്ഞെടുപ്പിൽ മത്സരിക്കും പക്ഷെ....സസ്പെൻസ് ബാക്കി വെച്ച് കമൽഹാസന്‍; മക്കൾ നീതി മയ്യം സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു

  കമൽഹാസൻ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. എന്നാൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. 23ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും

  കമൽ ഹാസൻ

  കമൽ ഹാസൻ

  • Last Updated :
  • Share this:
   ചെന്നൈ: നടൻ കമൽഹാസന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ടു. 21 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ അദ്ദേഹം മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തിയിരിക്കുകയാണ്.

   മാർച്ച് 24ന് സ്ഥാനാർഥികളുടെ അന്തിമ പട്ടിക പുറത്തുവിടുമെന്നും അന്ന് അദ്ദേഹം മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്നും ആദ്യ പട്ടിക പുറത്തുവിട്ടുകൊണ്ട് കമൽഹാസൻ പറഞ്ഞു.

   'ഞാൻ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തിലെ സസ്പെൻസ് 24ന് അവസാനിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പാർട്ടിയിലുള്ളവർ അത് പറയട്ടെ. എനിക്ക് അവരുടെ ഉപദേശം ആവശ്യമാണ്-' കമൽഹാസൻ പറഞ്ഞു.

   കമൽഹാസൻ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. എന്നാൽ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. 23ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും- പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

   മാർച്ച് 24 പാർട്ടിയുടെ മാനിഫെസ്റ്റോ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം എഐഎഡിഎംകെയും ഡിഎംകെയും പുറത്തിറക്കിയിരിക്കുന്ന മാനിഫെസ്റ്റോയിലെ വാഗ്ദാനങ്ങൾ പഴയതാണെന്നും കമൽ കുറ്റപ്പെടുത്തി.

   എഐഎഡിഎംകെയിലെയും ഡിഎംകെയിലെയും കുടുംബ വാഴ്ചയെയും കമൽ ഹാസൻ വിമർശിച്ചു.

   മക്കൾ നീതി മയ്യം സ്ഥാനാർഥികളുടെ ആദ്യ പട്ടിക

   തിരുവള്ളുവർ- ഡോ. എം ലോകരംഗൻ

   ചെന്നൈ നോർത്ത്- എ ജി മൗര്യ

   ചെന്നൈ സെൻട്രൽ- കമീല നാസർ

   തിരുപെരുമ്പൂർ- ശിവകുമാർ

   അരക്കോണം- എൻ രാജേന്ദ്രൻ

   വെല്ലൂർ- ആർ സുരേഷ്

   കൃഷ്ണഗിരി- എസ് ശ്രീധരണ്യ

   ധർമപുരി- ഐ രാജശേഖരൻ

   വില്ലിപുരം- അഡ്വ. അൻപുയിൻവാഴമൊഴി

   സേലം- പ്രഭു

   നീലഗിരി- അഡ്വ. രാജേന്ദ്രൻ

   ട്രിച്ചി- വി. ആനന്ദരാജൻ

   ടിണ്ടിഗൽ- ഡോ. എസ് സുധാകർ

   ചിദംബരം- ടി രവി

   മൈലാടുദൊരൈ- റഫൗള്ള

   നാഗപട്ടിണം- കുറുവൈ

   തേനി- എസ് രാധാകൃഷ്ണൻ

   തൂത്തികോറിൻ- ടിപിഎസ് പൊൻ കുമാര വേൽ

   തിരുനൽവേലി- വെള്ളിമലൈ

   കന്യാകുമാരി- എബിനൈസർ

   പുതുച്ചേരി- എംഎഎസ് സുബ്രമണൃം
   First published:
   )}