• HOME
  • »
  • NEWS
  • »
  • india
  • »
  • വിശ്വാസ വോട്ടെടുപ്പ് ചൊവ്വാഴ്ച നടത്തണം; കമല്‍നാഥ് സർക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം

വിശ്വാസ വോട്ടെടുപ്പ് ചൊവ്വാഴ്ച നടത്തണം; കമല്‍നാഥ് സർക്കാരിന് ഗവര്‍ണറുടെ അന്ത്യശാസനം

മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അന്ത്യാശാസനം നല്‍കിയത്.

News18

News18

  • Last Updated :
  • Share this:
    ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന അന്ത്യശാസനം നൽകി ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍. വിശ്വാസ വോട്ടെടുപ്പ് നടത്തിയില്ലെങ്കിൽ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ഗവർണർ കത്തിൽ വ്യക്തമാക്കി.

    മധ്യപ്രദേശിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതിനിടെയാണ് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അന്ത്യാശാസനം നല്‍കിയത്.

    കൊറോണ ഭീതിയെത്തുടര്‍ന്ന് നിയമസഭാ സമ്മേളനം 26-ലേക്ക് നീട്ടിവച്ചിരുന്നു. തുടർന്ന് ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി കമല്‍നാഥിന് ഗവര്‍ണര്‍ കത്തുനല്‍കിയത്.
    'Coronavirus Outbreak LIVE Updates: 3 പേർക്ക് കൂടി രോഗബാധ; സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ആയി
    [NEWS]
    'മദ്യശാലകൾ അടയ്ക്കില്ല; അടയ്ക്കുമെന്ന ആശങ്ക വേണ്ട; ക്രമീകരണങ്ങൾ ഏർപ്പെടുത്തും' [NEWS]'രജിത് കുമാറിന് സ്വീകരണം: 7 പേർ കൂടി അറസ്റ്റിൽ; 34 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
    [PHOTOS]


    വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ നേരത്തെ കമല്‍നാഥിന് കത്തയച്ചിരുന്നു. അത് അവഗണിക്കപ്പെട്ടതോടെയാണ് രണ്ട് ദിവസത്തിനുശേഷം വീണ്ടും കത്ത് നല്‍കിയത്. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് മറ്റുപല സംസ്ഥാനങ്ങളിലെയും നിയമസഭാ സമ്മേളനങ്ങള്‍ മാറ്റിവച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സര്‍ക്കാരും സഭാസമ്മേളനം നീട്ടിവച്ചത്.

     
    First published: