ഇന്റർഫേസ് /വാർത്ത /India / മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ; ഇല്ലെങ്കിൽ പാർട്ടി വിട്ടേക്കുമെന്ന് സൂചന

മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ; ഇല്ലെങ്കിൽ പാർട്ടി വിട്ടേക്കുമെന്ന് സൂചന

മധ്യപ്രദേശ് കോൺഗ്രസിന്‍റെ അധ്യക്ഷ പദവി ലഭിക്കാത്ത പക്ഷം സിന്ധ്യ ബിജെപിയിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മധ്യപ്രദേശ് കോൺഗ്രസിന്‍റെ അധ്യക്ഷ പദവി ലഭിക്കാത്ത പക്ഷം സിന്ധ്യ ബിജെപിയിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മധ്യപ്രദേശ് കോൺഗ്രസിന്‍റെ അധ്യക്ഷ പദവി ലഭിക്കാത്ത പക്ഷം സിന്ധ്യ ബിജെപിയിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  ന്യൂഡൽഹി: മധ്യപ്രദേശ് കോൺഗ്രസിന്‍റെ അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. അധ്യക്ഷസ്ഥാനം ലഭിച്ചില്ലെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി പിളർത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽ നാഥ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

  മധ്യപ്രദേശ് കോൺഗ്രസിന്‍റെ അധ്യക്ഷ പദവി ലഭിക്കാത്ത പക്ഷം സിന്ധ്യ ബിജെപിയിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, എ ഐ സി സി സംഘടന കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇക്കാര്യം നിഷേധിച്ചു. ജോതിരാദിത്യ സിന്ധ്യ എ ഐ സി സി യുടെ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

  iPhone പ്രേമികൾക്ക് സന്തോഷവാർത്ത; പുതിയ ആപ്പിൾ ഐഫോൺ സെപ്തംബർ 10ന്

  നേരത്തെ, കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ അജയ് സിംഗിനെ മധ്യപ്രദേശ് പി സി സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനിടയിലാണ് ജ്യോതിരാദിത്യ സിന്ധ്യ അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

  ഡിസംബറിലാണ് കോൺഗ്രസ് അധ്യക്ഷനായ കമൽ നാഥ് മധ്യപ്രദേശ് മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ, പകരം അധ്യക്ഷനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ മുഖ്യമന്ത്രി പദത്തിനൊപ്പം പാർട്ടി അധ്യക്ഷസ്ഥാനവും കമൽനാഥ് തന്നെയാണ് വഹിക്കുന്നത്. അനുയായികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സിന്ധ്യയുടെ പേര് മധ്യപ്രദേശ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നില്ല.

  First published:

  Tags: Congress, Jyotiraditya Scindia, Kamal nath, Madhya Pradesh