നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പള്ളിത്തര്‍ക്കം: ഹൈക്കോടതി വിധി റദ്ദാക്കി; ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് സുപ്രീംകോടതി

  പള്ളിത്തര്‍ക്കം: ഹൈക്കോടതി വിധി റദ്ദാക്കി; ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് സുപ്രീംകോടതി

  ജുഡിഷ്യല്‍ അച്ചടക്കം എന്താണെന്ന് ജഡ്ജിക്ക് അറിയില്ലേയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ചീഫ് സെക്രട്ടറിയേയും കോടതി വിമര്‍ശിച്ചു.

  സുപ്രീം കോടതി

  സുപ്രീം കോടതി

  • Share this:
   ന്യൂഡല്‍ഹി: കണ്ടനാട് പള്ളിത്തര്‍ക്കത്തില്‍ തൽസ്ഥിതി തുടരാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഉത്തരവിറക്കിയ കേരള ഹൈക്കോടതി ജഡ്ജി ഹരിപ്രസാദിനെ രൂക്ഷമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് സുപ്രീം കോടതി ഉത്തരവ് റദ്ദാക്കിയത്. സുപ്രീംകോടതി വിധി മറികടക്കുന്ന ഉത്തരവ് നല്‍കിയതിനാണ് വിമര്‍ശനം.

   ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ജുഡിഷ്യല്‍ അച്ചടക്കം എന്താണെന്ന് ജഡ്ജിക്ക് അറിയില്ലേയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. ചീഫ് സെക്രട്ടറിയേയും കോടതി വിമര്‍ശിച്ചു.

   പള്ളിയില്‍ ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.

   സുപ്രീംകോടതി വിധികള്‍ കേരളത്തില്‍ നിരന്തരം ലംഘിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു.

   Also Read സത്യപ്രതി‍ജ്‍‍ഞ മലയാളത്തിലും; ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ

   First published:
   )}