• HOME
 • »
 • NEWS
 • »
 • india
 • »
 • യു.പി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായി കങ്കണ; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

യു.പി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായി കങ്കണ; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കങ്കണ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം

 • Last Updated :
 • Share this:
  ലഖ്‌നൗ: പരമ്പരാഗത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി യു.പി സര്‍ക്കാര്‍ തുടക്കമിട്ട 'ഒരു ജില്ല ഒരു ഉല്‍പ്പനം' എന്ന കാമ്പയിനിന്റെ ബ്രാന്‍ഡ് അംബാസിഡറായി നടി കങ്കണ റാവത്തിനെ പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍.
  ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് കങ്കണ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

  യുപി അഡീഷണല്‍ ചീഫ് സെക്രട്ടറി നവനീത് സെഗാലാണ് കങ്കണയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചത്. യോഗിയുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ കങ്കണ അഭിനന്ദിച്ചുവെന്നും അദ്ദേഹം പങ്കുവെച്ചു.

  75 ജില്ലകളില്‍ പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.  കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചെന്നും ശ്രീരാമന്റെ അനുഗ്രഹം തേടാന്‍ നിര്‍ദ്ദേശിച്ചെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും, സന്ദര്‍ശനത്തിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

  വിദ്യാർത്ഥികൾക്കായി 'ദേശഭക്തി' പാഠ്യപദ്ധതിയുമായി ഡൽഹി സർക്കാർ; യഥാർത്ഥ ദേശസ്നേഹം വളർത്താനെന്ന് അരവിന്ദ് കെജ്‍രിവാൾ

  ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി 'ദേശഭക്തി' പാഠ്യപദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വിപ്ലവ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ജന്മദിനമായ സെപ്റ്റംബർ 28 നാണു തലസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ദേശഭക്തി പാഠ്യപദ്ധതി ആരംഭിക്കുന്നതായി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചത്.

  നഴ്‌സറി മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഈ പാഠ്യപദ്ധതി നടപ്പാക്കും. പ്രത്യേകമായി പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. പകരം വിവിധ പഠനപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ ദേശസ്നേഹം വളർത്തും. പാഠങ്ങൾ വിദ്യാർഥികളിലെത്തിക്കാൻ വ്യത്യസ്ത തലങ്ങളിലുള്ള പഠന പരിപാടികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചടങ്ങിൽ പങ്കെടുത്തു.

  കഴിഞ്ഞ 74 വർഷത്തിനുള്ളിൽ, നമ്മൾ സ്കൂളുകളിൽ കുട്ടികളെ ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം എന്നിവ പഠിപ്പിച്ചു, പക്ഷേ 'ദേശഭക്തി' പഠിപ്പിച്ചില്ല. കുട്ടികളിൽ രാജ്യസ്നേഹം വളർത്തിയെടുക്കേണ്ടതുണ്ട്. അവരാണ് നാളത്തെ പൗരന്മാർ. ഡൽഹിയിലെ ഓരോ കുട്ടിയും യഥാർത്ഥ അർത്ഥത്തിൽ ഒരു ദേശസ്നേഹി ആയിരിക്കും. 'ദേശഭക്തി പാഠ്യപദ്ധതി' രാജ്യത്തിന്റെ വികസനത്തിന് സഹായകമാകുമെന്നും വളർച്ചയിൽ ഇന്ത്യയെ അതിവേഗം മുന്നോട്ട് കൊണ്ടുപോകുമെന്നും ദില്ലി ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെജ്‍രിവാൾ പറഞ്ഞു.

  രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച ഹാപ്പിനെസ് പാഠ്യപദ്ധതിയും എന്റർപ്രണർഷിപ്പ് മൈൻഡ്സെറ്റ് പാഠ്യപദ്ധതിയും നന്നായി പുരോഗമിക്കുന്നുണ്ടെന്നും അതിനോടൊപ്പം വിദ്യാർത്ഥികളെ "യഥാർത്ഥ ദേശസ്നേഹികൾ" ആക്കാൻ സഹായിക്കുന്നതിനായി 'ദേശഭക്തി' പാഠ്യപദ്ധതി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  ഓരോ കുട്ടിയുടെയും മനസ്സിൽ രാജ്യത്തോടുള്ള അഭിമാനവും സ്നേഹവും ആദരവും വളർത്തുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷാവസരങ്ങളിൽ മാത്രം പ്രകടിപ്പിക്കാനുള്ളതല്ല ദേശസ്നേഹം എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം എന്താണ് യഥാർത്ഥ രാജ്യ സ്നേഹം എന്നവരെ പഠിപ്പിക്കുകയുമാണ് ഈ പാഠ്യപദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്ത് നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ വിശകലനം നടത്താൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
  Published by:Karthika M
  First published: