തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപ സംഭാവന ചോദിച്ച് കനയ്യകുമാർ

'ഓരോ തുള്ളി ജലവും ചേർന്ന് മൺപാത്രം നിറയുംപോലെ, നിങ്ങളുടെ ഒരു രൂപ സംഭാവന തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ചൂഷണത്തിന് വിധേയരായവരുടെയും ശബ്ദം പാർലമെന്റിൽ ഉയർത്താനും സഹായകമാകും'

news18
Updated: March 27, 2019, 12:07 PM IST
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒരു രൂപ സംഭാവന ചോദിച്ച് കനയ്യകുമാർ
കനയ്യ കുമാർ
  • News18
  • Last Updated: March 27, 2019, 12:07 PM IST
  • Share this:
പട്ന: ബിഹാറിലെ ബെഗുസാര ലോക്സഭാ മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണ ഫണ്ടിലേക്ക് കുറഞ്ഞത് ഒരു രൂപയെങ്കിലും സംഭാവന ചെയ്യണമെന്ന് ജനങ്ങളോട് അഭ്യർഥിച്ച് ജെഎൻയുവിലെ മുൻ വിദ്യാർഥി നേതാവ് കനയ്യകുമാർ. 'ഓരോ തുള്ളി ജലവും ചേർന്ന് മൺപാത്രം നിറയുംപോലെ, നിങ്ങളുടെ ഒരു രൂപ സംഭാവന തെരഞ്ഞെടുപ്പിൽ മത്സരിക്കാനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ചൂഷണത്തിന് വിധേയരായവരുടെയും ശബ്ദം പാർലമെന്റിൽ ഉയർത്താനും സഹായകമാകും' - കനയ്യകുമാർ പറഞ്ഞു. ഓൺലൈൻ വഴി ഫണ്ട് സമാഹരിക്കുന്നതിനും കനയ്യകുമാർ തുടക്കമിട്ടു.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗിനെയാണ് കനയ്യകുമാർ ബെഗുസാരയിൽ നേരിടുന്നത്. നേരത്തെ ആർജെഡിയും കോൺഗ്രസും അംഗമായ മഹാസഖ്യത്തിന്റെ സ്ഥാനാർഥിയായി കനയ്യകുമാർ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അവസാനം സിപിഐക്ക് സീറ്റ് നൽകിയില്ല. തൻവീർ ഹസനെയാണ് ആർജെഡി മത്സരിപ്പിക്കുന്നത്. എന്നാൽ ബിജെപിയുമായി മത്സരമെന്നും ആർജെഡിയുമായിട്ടല്ലെന്നും കനയ്യകുമാർ പറയുന്നു.

First published: March 27, 2019, 12:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading