'നിങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമാണ് വേണ്ടത്?'; കനയ്യ കുമാറിന്റെ റോഡ് ഷോ തടഞ്ഞ് നാട്ടുകാര്‍

ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

news18
Updated: April 17, 2019, 9:58 PM IST
'നിങ്ങള്‍ക്ക് എന്ത് സ്വാതന്ത്ര്യമാണ് വേണ്ടത്?'; കനയ്യ കുമാറിന്റെ റോഡ് ഷോ തടഞ്ഞ് നാട്ടുകാര്‍
കനയ്യ കുമാറിനെ നാട്ടുകാർ തടയുന്നു.
  • News18
  • Last Updated: April 17, 2019, 9:58 PM IST
  • Share this:
ബിഹാര്‍: സി.പി.ഐ സ്ഥാനാര്‍ഥി കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ നാട്ടുകാര്‍ തടഞ്ഞു. എന്ത് സ്വാതന്ത്ര്യം വേണമെന്നു ചോദിച്ചാണ് ബുധനാഴ്ച നാട്ടുകാര്‍ സ്ഥാനാര്‍ഥിയെ തടഞ്ഞത്. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലാണ് കനയ്യ കുമാര്‍ ജനവിധി തേടുന്നത്.

ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. എന്ത് സ്വാതന്ത്യമാണ് വേണ്ടതെന്നു ചോദിച്ചായിരുന്നു പ്രതിഷേധം. ജെ.എന്‍.യുവില്‍ നടന്ന സംഭവത്തെക്കുറിച്ചും ചിലര്‍ ചോദിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിംഗാണ് ബെഗുസരായില്‍ കനയ്യയുടെ പ്രധാന എതിരാളി.2016 ഫെബ്രുവരി 12-ന് ജെഎന്‍യുവിലെ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് ആക്രമണത്തിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ പ്രസംഗം നടത്തിയെന്ന കുറ്റം ചുമത്തികനയ്യ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read മോദി ഭയപ്പെടുത്തി ഭരിക്കുന്നു: കനിമൊഴിക്ക് മമതയുടെ പിന്തുണ

First published: April 17, 2019, 9:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading