ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി വിഷയത്തിൽ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥികളുടെ പ്രതിഷേധത്തിനൊപ്പം ചേർന്ന് കനയ്യ കുമാറും. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് ആണ് കനയ്യ കുമാർ. ബുധനാഴ്ചയാണ് ജാമിയയിലെ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ കനയ്യ കുമാർ ചേർന്നത്.
ഈ പരസ്യപ്രതിഷേധം മുസ്ലിങ്ങളെ മാത്രം സംരക്ഷിക്കുന്നതിനു വേണ്ടിയല്ലെന്നും രാജ്യത്തെ മുഴുവനായി സംരക്ഷിക്കുന്നതിനു വേണ്ടിയാണെന്നും കനയ്യ കുമാർ പറഞ്ഞു.
സർവകലാശാലയുടെ ഗേറ്റ് നമ്പർ ഏഴിലാണ് പ്രതിഷേധക്കാരെ കനയ്യ കുമാർ അഭിസംബോധന ചെയ്തത്. പൗരത്വ നിയമ ഭേദഗതിയേക്കാൾ ദേശീയ പൗരത്വ രജിസ്റ്റർ അപകടകരമാണെന്നും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും കനയ്യ കുമാർ വ്യക്തമാക്കി.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.