നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാജ്യദ്രോഹകേസ്: കനയ്യകുമാറിനും ഉമർഖാലിദിനും എതിരെ കുറ്റപത്രം

  രാജ്യദ്രോഹകേസ്: കനയ്യകുമാറിനും ഉമർഖാലിദിനും എതിരെ കുറ്റപത്രം

  1200 പേജുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസ് സമർപ്പിച്ചത്

  കനയ്യകുമാർ

  കനയ്യകുമാർ

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: ജെ.എന്‍.യു സമരവുമായി ബന്ധപ്പെട്ട് 2016ൽ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 1200 പേജുകളുള്ള കുറ്റപത്രമാണ് ഡൽഹി പൊലീസ് സമർപ്പിച്ചത്. ജെഎൻയുവിലെ മുൻ വിദ്യാർത്ഥി നേതാക്കളായ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ, ആക്വിബ് ഹുസൈന്‍, മുജീബ് ഹുസൈന്‍, മുനീബ് ഹുസൈന്‍, ഉമര്‍ ഗുല്‍, റയീഹ റസൂല്‍, ബഷീര്‍ ഭട്ട് എന്നിവര്‍ക്കെതിരേയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പട്യാല കോടതി കുറ്റപത്രം ചൊവ്വാഴ്ച പരിഗണിക്കും.

   ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ഥിറാലിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസിലാണ് കനയ്യകുമാര്‍ അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റത്തിന് പുറമേ ക്രിമിനല്‍ ഗൂഢാലോചനയും കള്ളരേഖ ചമക്കലും ഉള്‍പ്പെടെയുള്ള എട്ടുകുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2016 ഫെബ്രുവരി ഒൻപതിന് അഫ്സൽ ഗുരുവിനെ അനുസ്മരിക്കാൻ ജെഎൻ‌യു ക്യാംപസിൽ നടന്ന പരിപാടിയിൽ ഉമർ ഖാലിദും അനിർബാൻ ഭട്ടാചാര്യയും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.

   ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യകുമാറിനെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. 'കുറ്റപത്രം സമർപ്പിച്ചുവെന്ന വാർത്ത ശരിയാണെങ്കിൽ പൊലീസിനും മോദിജിക്കും നന്ദിപറയുന്നു. മൂന്നു വർഷത്തിനുശേഷം കേസിൽ കുറ്റപത്രം സമർപ്പിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. എന്റെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ എനിക്ക് വിശ്വാസമുണ്ട്' - കനയ്യകുമാർ പ്രതികരിച്ചു.

   First published: