നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Accident | റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു; അമ്മ പരിക്കേറ്റ് ചികിത്സയില്‍

  Accident | റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു; അമ്മ പരിക്കേറ്റ് ചികിത്സയില്‍

  'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായിരുന്നു സമന്‍വി രൂപേഷ്.

  • Share this:
   ബെംഗളൂരു: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച കന്നഡ റിയാലിറ്റി ഷോ ബാലതാരം സമന്‍വി രൂപേഷ്(6) അപകടത്തില്‍ മരിച്ചു. ടെലിവിഷന്‍ താരമായ അമ്മ അമൃത നായിഡുവിനെ(34) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായിരുന്നു സമന്‍വി രൂപേഷ്.

   വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. സമന്‍വിയുടെ അച്ഛന്‍ രൂപേഷ് ഹുളിമാവില്‍ ട്രാഫിക് വാര്‍ഡനാണ്. ഷോപ്പിങ്ങിനുശേഷം അമൃതയും സമന്‍വിയും സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്നു. കനകപുര റോഡിലെ വജറഹള്ളി ക്രോസില്‍ ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

   അമ്മയും സമന്‍വിയും റോഡിലേക്കു തെറിച്ചുവീണു. സമന്‍വിയുടെ തലയിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സമന്‍വിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തുപ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമന്‍വി.

   Also Read-Death | നഗരമധ്യത്തില്‍ വെയിലേറ്റ് അബോധാവസ്ഥയില്‍ കിടന്നത് മൂന്നു മണിക്കൂര്‍; വയോധികന് ദാരുണാന്ത്യം

   ക്ഷേത്രത്തിലെ വിഗ്രഹത്തിന് താഴെ അറുത്ത്മാറ്റിയ ശിരസ്സ് കണ്ടെത്തിയ സംഭവം; മൃതദേഹം കണ്ടെത്തി

   കാളീവിഗ്രഹത്തിന്റെ കാല്‍പ്പാദത്തിന് കീഴില്‍ അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയ ശിരസ്സിന്റെ (Severed Head Found) ശിഷ്ട ഭാഗം പോലീസ് കണ്ടെടുത്തു. തെലങ്കാനയിലെ(Telangana) നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ് കണ്ടെത്തിയത്.

   30 മുതല്‍ 35 വയസ് വരെ പ്രായമുള്ള യുവാവിന്റെ ശിരസാണ് വിഗ്രഹത്തിന് കീഴില്‍ കണ്ടെത്തിയത്. എന്നാല്‍, ഇയാളാരാണെന്ന് തിരിച്ചറിയാതിരുന്നതും മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതും കേസ് അന്വേഷണത്തെയും പോലീസ് ഉദ്യോഗസ്ഥരേയും വലച്ചിരുന്നു.

   Also Read-Suicide | എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു; 17 കാരന്‍ പിടിയില്‍

   ക്ഷേത്രത്തില്‍ നിന്ന് 100 കിലോമീറ്ററിലധികം ദൂരമുള്ള വനസ്ഥലിപുരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഒരു പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങള്‍ കണ്ടെത്തിയത്. ജഹേദന്ദര്‍ നായിക് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഇയാള്‍ വഴിയോരങ്ങളിലും ക്ഷേത്രങ്ങളിലും രാത്രി സമയം ചെലവിടാറുള്ളതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

   കൊലപാതകത്തിന്റെ കാരണമോ കൊലപാതകികളെ കുറിച്ചുള്ളോ സൂചനയോ ഇതുവരെയും ലഭ്യമായിട്ടില്ല. ഛേദിച്ച നിലയിലുള്ള ശിരസ്സ് മാത്രം കണ്ടെത്തിയത് മേഖലയില്‍ പരിഭ്രാന്തി പടരാന്‍ കാരണമായിരുന്നു. മനുഷ്യനെ ബലി കൊടുത്തതാണോയെന്ന സംശയവും പോലീസിനുണ്ട്. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചത് അന്വേഷണത്തെ വേഗത്തിലാക്കുമെന്നാണ് പോലീസ് പറയുന്നത്.
   Published by:Jayesh Krishnan
   First published: