• HOME
  • »
  • NEWS
  • »
  • india
  • »
  • കോളജിൽ പഠിക്കുന്നതു വരെ ആർഎസ്എസുകാരനായിരുന്നു; തിരിച്ചറിവ് വന്നതോടെ മാറി: കണ്ണൻ ഗോപിനാഥൻ

കോളജിൽ പഠിക്കുന്നതു വരെ ആർഎസ്എസുകാരനായിരുന്നു; തിരിച്ചറിവ് വന്നതോടെ മാറി: കണ്ണൻ ഗോപിനാഥൻ

കോളജിൽ പഠിക്കുന്ന സമയത്ത് ആർഎസ്എസ് പ്രവര്‍ത്തകനായിരുന്നു. അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു-കണ്ണൻ ഗോപിനാഥ്

kannan gopinathan

kannan gopinathan

  • Share this:
    തിരുവനന്തപുരം: കോളജിൽ പഠിക്കുന്ന കാലത്തുവരെ ആർഎസ്എസുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ. ന്യൂസ് 18 കേരളത്തിന്റെ 'വരികൾക്കിടയിൽ' പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

    also read:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹ കുറ്റം; മുന്നറിയിപ്പുമായി യോഗി ആദിത്യ നാഥ്

    കോളജിൽ പഠിക്കുന്ന സമയത്ത് ആർഎസ്എസ് പ്രവര്‍ത്തകനായിരുന്നു. അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍എസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്എസില്‍ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. അവരുടേ ദേശസങ്കല്‍പം വേറെയാണെന്നും കണ്ണൻ ഗോപിനാഥ്. സിവിൽ സർവീസിൽ നിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

    കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയങ്ങളോട് വിയോജിച്ചാണ് കണ്ണൻ ഗോപിനാഥ് രാജിവെച്ചത്.


    Published by:Gowthamy GG
    First published: