ഭാര്യയുടെ പരപുരുഷ ബന്ധത്തില്‍ (wife's alleged affair) മനംനൊന്ത് ഭര്‍ത്താവ് കുഞ്ഞിനൊപ്പം മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി (Suicide Threat) മുഴക്കി. കാണ്‍പൂരില്‍ (Kanpur) ദേഹത്ത് ജില്ലയില്‍ ഗാന്ധിനഗറിനടുത്ത് അക്ബര്പൂറിലാണ് നാടകീയ സംഭവം അരങ്ങേറിയത്. 40 അടിയോളം ഉയരത്തില്‍ കയറിയ ഇയാള്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത് സ്ഥലത്ത് ഒരു മണിക്കൂറോളം പരിഭ്രാന്തി പരത്തി. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് യുവാവുമായി സംസാരിച്ച് സ്ഥിതി ശാന്തമാക്കിയ ശേഷം കുഞ്ഞിനെയും യുവാവിനെയും സുരക്ഷിതമായി താഴെയിറക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും പോലീസില്‍ പരാതി നല്‍കിയിട്ടും ഫലം ഉണ്ടായില്ലെന്നും യുവാവ് പറഞ്ഞു.
“യുവാവിന്റെ ഭാര്യയ്ക്ക് അയല്‍വാസിയുമായി അടുപ്പമുണ്ടെന്നും, ഇയാള്‍ വീട്ടിലില്ലാത്ത സമയം അയല്‍വാസി നിരന്തരം വീട്ടില്‍ വരുന്നുണ്ടെന്നും പലതവണ ഇയാളെ ശാസിച്ചിട്ടും ഫലമുണ്ടായില്ല”-പോലീസ് പറഞ്ഞു.
Also read-
Husband attacks wife| പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വന്നില്ല; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
യുവാവിന്റെ പരാതിയില്‍ അയല്‍ക്കാരനെതിരെ സമാധാന ലംഘനത്തിന് നടപടിയെടുത്തതായി അക്ബര്‍പൂര്‍ പോലീസ് പറഞ്ഞു. പ്രശ്നം പരിഹരിക്കാനായി ശ്രമം തുടരുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അക്ബര്‍പൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ അരുണ്‍കുമാര്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡിലെ വിവാഹേതര ബന്ധം ഉള്‍പ്പെട്ട മറ്റൊരു സംഭവത്തില്‍, റാഞ്ചിയിലെ കോകര് തിരില്‍ റോഡിലെ രാജേഷ് മഹാതോ എന്നയാള്‍ക്ക് ഭാര്യയ്ക്കൊപ്പം മൂന്ന് ദിവസവും, കാമുകിക്കൊപ്പം മൂന്ന് ദിവസവും ഒരു ദിവസം ഒഴിവെടുക്കാനും ജാര്‍ഖണ്ഡ് പോലീസ് നിര്‍ദേശം നല്കിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. വിവാഹിതനായിട്ടും മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തുകയായിരുന്നു ഇയാള്‍. അവിവാഹിതനാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍, ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് ഇയാള്‍ കാമുകിയോടൊപ്പം ഒളിച്ചോടി. സംഭവത്തില്‍ രാജേഷിന്റെ ഭാര്യ പോലീസില്‍ പരാതി നല്കി. ഇയാള്‍ക്കെതിരെ യുവതിയുടെ വീട്ടുകാര്‍ മകളെ തട്ടിക്കൊണ്ടു പോയി എന്ന് കാട്ടി പരാതിയുമായി രംഗത്തെത്തിയിരുന്നു. പോലീസ് ഇയാളെ പിന്തുടര്ന്ന് പിടികൂടിയെങ്കിലും ഇയാളും യുവതിയും വിവാഹിതരായിരുന്നു.
Also read:
നാലുവയസ്സുകാരനെ വായിൽ തുണി തിരുകി അലമാരയില്‍ അടച്ച് കൊലപ്പെടുത്തി; അയൽവാസിയായ സ്ത്രീ അറസ്റ്റിൽ
Suicide | കണ്ണൂരിൽ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂരില്‍ (Kannur) പോക്സോ കേസിൽ (POCSO Case) ഇരയായ പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ആത്മഹത്യ (Suicide) ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വർഷം മുൻപ് പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു പീഡന൦ നടന്നത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.