News18 MalayalamNews18 Malayalam
|
news18
Updated: February 29, 2020, 3:09 PM IST
Kapil-Mishra-peace-march
- News18
- Last Updated:
February 29, 2020, 3:09 PM IST
ന്യൂഡല്‍ഹി: ഡൽഹിയിൽ 42 പേരുടെ ജീവനെടുത്ത കലാപത്തിനെതിരെ സംഘടിപ്പിച്ച സമാധന റാലിയിൽ പങ്കെടുത്ത് ബിജെപി നേതാവ് കപിൽ മിശ്ര. ഡൽഹി പീസ് ഫോറം എന്ന എൻജിഒയുടെ നേതൃത്വത്തിൽ ജന്തര്‍ മന്ദിറിൽ സംഘടിപ്പിച്ച റാലിയിലാണ് മിശ്ര പങ്കാളിയായത്.
രാജ്യതലസ്ഥാനത്ത് കലാപങ്ങൾക്ക് വഴിമരുന്നിട്ടത് കപിൽ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗങ്ങളായിരുന്നു. ഇതിന്റെ പേരിൽ ഇയാൾക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കപിൽ മിശ്രയുടെ സമാധാന റാലി. ഇന്ത്യൻ പതാകയേന്തി നൂറു കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ചിൽ 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' തുടങ്ങിയ വിളികളാണ് മുഴങ്ങിക്കേട്ടത്.
Also Read-
വിദ്വേഷ പ്രസംഗം: കപിൽ മിശ്രയ്ക്കും അനുരാഗ് ഠാക്കൂറിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് ഹൈക്കോടതി
ജാഫ്രാബാദിന് സമീപമുള്ള മൗജ്പൂരിൽ പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു ബിജെപി നേതാവിന്റെ വിദ്വേഷ പ്രസംഗം. ഇതിന് പുറമെ ട്വീറ്റുകളും ഉണ്ടായിരുന്നു. ജാഫ്രാബാദില്‍ മറ്റൊരു ഷഹീൻബാഗ് ഉണ്ടാകാൻ അനുവദിക്കരുതെന്നായിരുന്നു കപിൽ മിശ്രയുടെ വാക്കുകൾ. പൗരത്വ നിയമത്തെ എതിർക്കുന്നവർക്ക് മറുപടി നൽകാനായി മൗജ്പൂരിൽ എത്തണമെന്ന് ആഹ്വാനം ചെയ്ത മിശ്ര, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരിച്ചുപോകുന്നത് വരെ സമാധാനം പാലിക്കുമെന്നും അത് കഴിഞ്ഞാല്‍ പൊലീസ് പറയുന്നത് കേള്‍ക്കാനുളള ബാധ്യത തങ്ങള്‍ക്കുണ്ടാവില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ മേഖലകളിൽ സംഘർഷം രൂക്ഷമായത്.
Also Read-
ഡൽഹി സംഘർഷം; കപിൽ മിശ്രയോ മറ്റാരെങ്കിലുമോ ആയിക്കോട്ടെ; പ്രകോപനപരമായ പ്രസംഗത്തിൽ നടപടി വേണമെന്ന് ഗംഭീർ
മിശ്രയെക്കൂടാതെ അനുരാഗ് ഠാക്കുർ, പർവേഷ് ശർമ്മ, അഭയ് വർമ്മ തുടങ്ങിയ നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങൾ കലാപത്തിന് എരിവ് പകർന്നതായി കരുതപ്പെടുന്നു. ഇവർക്കെതിരെ നടപടി വേണമെന്ന് ഡൽഹി ഹൈക്കോടതിയും നിർദേശിച്ചിരുന്നു. എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
Also Read-
വിവാദ ട്വീറ്റ്: BJP സ്ഥാനാർഥി കപിൽ മിശ്രക്ക് 48 മണിക്കൂർ പ്രചാരണ വിലക്ക്
Published by:
Asha Sulfiker
First published:
February 29, 2020, 2:57 PM IST