'സിനിമയുടെ ബാക്കിഭാഗം കാണണ്ട': പ്രധാനമന്ത്രിയുടെ 'ട്രയിലർ' കമന്‍റിന് മറുപടിയുമായി കപിൽ സിബൽ

രാജ്യത്തെ പ്രധാനപ്പെട്ട സാമ്പത്തിക സൂചനകൾ താഴേക്കാണ്. തൊഴിലില്ലായ്മയിൽ മാത്രമാണ് വളർച്ച ഉണ്ടായിട്ടുള്ളതെന്നും കപിൽ സിബൽ പറഞ്ഞു.

news18
Updated: September 13, 2019, 4:28 PM IST
'സിനിമയുടെ ബാക്കിഭാഗം കാണണ്ട': പ്രധാനമന്ത്രിയുടെ 'ട്രയിലർ' കമന്‍റിന് മറുപടിയുമായി കപിൽ സിബൽ
കപിൽ സിബൽ
  • News18
  • Last Updated: September 13, 2019, 4:28 PM IST
  • Share this:
ന്യൂഡൽഹി: കഴിഞ്ഞ നൂറുദിവസത്തിനുള്ളിൽ രാജ്യം കണ്ടത് തന്‍റെ സർക്കാരിന്‍റെ പ്രവർത്തനങ്ങളുടെ ട്രയിലർ മാത്രമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് എം.പി കപിൽ സിബൽ. ട്വിറ്ററിലാണ് കപിൽ സിബൽ മറുപടി നൽകിയത്. ജി ഡി പി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാജ്യത്തിന്‍റെ വളർച്ച താഴേക്കാണെന്നും അതിനാൽ തന്നെ ബാക്കി സിനിമ കാണുകയേ വേണ്ടെന്നുമായിരുന്നു കപിൽ സിബൽ ട്വീറ്റ് ചെയ്തത്.

രാജ്യത്തെ പ്രധാനപ്പെട്ട സാമ്പത്തിക സൂചനകൾ താഴേക്കാണ്. തൊഴിലില്ലായ്മയിൽ മാത്രമാണ് വളർച്ച ഉണ്ടായിട്ടുള്ളതെന്നും കപിൽ സിബൽ പറഞ്ഞു.

ജി.ഡി.പി, നികുതി വരുമാനം, ഉപഭോഗം, വാഹന വിൽപന, ജി.എസ്.ടി ശേഖരണം, നിക്ഷേപം എന്നിവയിൽ എല്ലാം വളർച്ച താഴോട്ടാണ്. തൊഴിലില്ലായ്മയിൽ മാത്രമാണ് വളർച്ച ഉണ്ടായിട്ടുള്ളതെന്നും കപിൽ സിബൽ ട്വിറ്ററിൽ കുറിച്ചു. അതുകൊണ്ടു തന്നെ സിനിമയുടെ ശേഷമുള്ള ഭാഗം കാണേണ്ടതില്ലെന്നും കപിൽ സിബൽ ട്വിറ്ററിൽ വ്യക്തമാക്കി.

 ജാർഖണ്ഡിലെ റാഞ്ചിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു പ്രധാനമന്ത്രി ട്രയിലർ പരാമർശം നടത്തിയത്. നൂറു ദിവസത്തിനുള്ളിൽ സർക്കാരിന്‍റെ അതിവേഗ പ്രവർത്തനത്തിന്‍റെ ട്രെയിലർ രാജ്യം കണ്ടതായും മുഴുവൻ സിനിമയും ഇനിയും കാണാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി 2.0 പാർലമെന്‍റിന്‍റെ ആദ്യസെഷനിൽ മുത്തലാഖ് ബിൽ പാസാക്കിയത് ചൂണ്ടിക്കാട്ടി മുസ്ലീമിന്‍റെ അന്തസ്സ് സുരക്ഷിതമാക്കാനുള്ള പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

First published: September 13, 2019, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading