കപിൽ സിബൽ പോപ്പുലർ ഫ്രണ്ടിൽനിന്ന് പണം വാങ്ങിയെന്ന് ED; പണം വാങ്ങിയത് ഹാദിയ കേസ് വാദിച്ചതിനെന്ന് മറുപടി

കപിൽ സിബൽ 77 ലക്ഷം രൂപ കൈപ്പറ്റിയതായാണ് റിപ്പോർട്ടിലുള്ളത്. പണം വാങ്ങിയിരിന്നുവെന്നും എന്നാല്‍ അത് അഖില കേസുമായി ബന്ധപ്പെട്ട് ആണെന്നും സിബല്‍ വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: January 28, 2020, 7:11 AM IST
കപിൽ സിബൽ പോപ്പുലർ ഫ്രണ്ടിൽനിന്ന് പണം വാങ്ങിയെന്ന് ED; പണം വാങ്ങിയത് ഹാദിയ കേസ് വാദിച്ചതിനെന്ന് മറുപടി
കപിൽ സിബൽ
  • Share this:
ന്യൂഡൽഹി: മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും പണം വാങ്ങിയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റിപ്പോർട്ടിൽ പരാമർശം. പൗരത്വ നിയമഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം എത്തിയിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. അതേസമയം പണം വാങ്ങിയത് ഹാദിയ കേസുമായി ബന്ധപ്പെട്ടാണെന്ന് സിബല്‍ പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പോപുലർ ഫ്രണ്ടും പ്രതികരിച്ചു.

കപിൽ സിബലിനെ കൂടാതെ അഭിഭാഷകരായ ഇന്ദിരാ ജയ്സിംഗ്, ദുഷ്യന്ത് ദനെ എന്നിവർ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും പണം വാങ്ങിയെന്നും  പറയുന്നു. കപിൽ സിബൽ 77 ലക്ഷം രൂപ കൈപ്പറ്റിയതായാണ് റിപ്പോർട്ടിലുള്ളത്. പണം വാങ്ങിയിരിന്നുവെന്നും എന്നാല്‍ അത് അഖില കേസുമായി ബന്ധപ്പെട്ട് ആണെന്നും സിബല്‍ വ്യക്തമാക്കി. 2017, 2018 വർഷങ്ങളിലായി 77 ലക്ഷം രൂപ എഴ് തവണായായി വാങ്ങിയിട്ടുണ്ട്. പണം വാങ്ങിയത് വാദിച്ചതിനുള്ള പ്രതിഫലം ആണെന്നും പൗരത്വ പ്രതിഷേധങ്ങളുമായി അതിന് ബന്ധമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. അതേസമയം 4 ലക്ഷം രൂപ വാങ്ങിയെന്ന  ഇഡി റിപ്പോര്‍ട്ട് ഇന്ദിര ജയ്സിംഗ് തള്ളി. പൗരത്വ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരാളില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഒരു ഘട്ടത്തിലും പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും പണം വാങ്ങിയില്ലെന്നും  ഇന്ദിര ജയ്സിംഗ്അറിയിച്ചു. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പോപുലർ ഫ്രണ്ട് പ്രതികരിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏറ്റവും അധികം അക്രമം നടന്നത് ഉത്തര്‍പ്രദേശില്‍ ആണ്. 20-ൽ അധികം പേരാണ് വിവിധ സംഭവങ്ങളില്‍ കൊല്ലപ്പെട്ടത്. അന്ന് നടന്ന ആക്രമങ്ങളില്‍ കേളത്തിലെ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം എത്തിയിരുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ കണ്ടെത്തല്‍. 120 കോടിയോളം രൂപയുടെ കള്ളപ്പണം, നിയമം പാസ്സാക്കിയ ശേഷം ഉത്തര്‍പ്രദേശിലേക്ക് എത്തിയെന്നാണ് അന്വേഷണ എജന്‍സിയുടെ കണക്ക്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ദേശീയ അന്വേഷണ എജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍