നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കച്ചവടമില്ല; മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ 'കറാച്ചി ബേക്കറി' പൂട്ടുന്നു; നേട്ടം അവകാശപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന

  കച്ചവടമില്ല; മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ 'കറാച്ചി ബേക്കറി' പൂട്ടുന്നു; നേട്ടം അവകാശപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന

  പാകിസ്താൻ പേരാണെന്ന എം എൻ എസിന്‍റെ ആരോപണത്തെ തുടർന്ന് വ്യാപാരത്തിലുണ്ടായ ഇടിവാണ് അടച്ചുപൂട്ടലിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്

  Karachi Bakery

  Karachi Bakery

  • Share this:
   മുംബൈ: പേര് മാറ്റണമെന്ന നവനിർമാൺ സേന അടക്കമുള്ള സംഘടനകളുടെ ഭീഷണി നിലനിൽക്കുന്ന മുംബൈയിലെ പ്രശസ്ത വ്യാപാര സ്ഥാപനമായ 'കറാച്ചി ബേക്കറി' പ്രവർത്തനം അവസാനിപ്പിക്കുന്നു. പാകിസ്താൻ പേരാണെന്ന എം എൻ എസിന്‍റെ ആരോപണത്തെ തുടർന്ന് വ്യാപാരത്തിലുണ്ടായ ഇടിവാണ് അടച്ചുപൂട്ടലിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്. പാകിസ്താനിലെ കറാച്ചിയിൽ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്.

   രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എം എൻ എസ് വൈസ് പ്രസി‍ഡന്റ് ഹാജി സെയിഫ് ഷെയ്ഖിന്റെ നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ സമരം നടത്തിയിരുന്നു. അതേസമയം, ബേക്കറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ ഉടമയുമായുള്ള കരാറിന്‍റെ കാലാവധി അവസാനിക്കുന്നതാണ് സ്ഥാപനത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ കാരണമെന്ന് ബേക്കറി ഉടമകൾ ചൂണ്ടിക്കാട്ടുന്നത്. കെട്ടിട ഉടമ ആവശ്യപ്പെട്ട കൂടുതൽ വാടക തങ്ങൾക്ക് നൽകാൻ സാധിക്കില്ല. കൂടാതെ വ്യാപാര തകർച്ചയും അടച്ചുപൂട്ടലിന് ഒരു കാരണമാണെന്നും മാനേജർ രാമേശ്വർ വാഗ്മറെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

   Also Read- India Vs England| മൊട്ടേരയില്‍ വീണ്ടും ഇംഗ്ലണ്ടിന് തകർച്ച; പിടിച്ചുനിന്ന സ്റ്റോക്ക്സും മടങ്ങി

   ''ഞങ്ങളുടെ പേര് മാറ്റിക്കൊണ്ട് കീഴടങ്ങാൻ ഒരു കാരണവുമില്ല. സാധുവായ എല്ലാ ലൈസൻസുകളും അംഗീകാരങ്ങളും ഉള്ള നിയമാനുസൃത സ്ഥാപനമായിരുന്നു ബേക്കറി. വ്യാപാര ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ തീരുമാനം. കോവിഡ് ലോക്ക്ഡൗണും കച്ചവടത്തെ ബാധിച്ചു. മറ്റുള്ളവർ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്‍റെ ക്രെഡിറ്റ് അവർ എടുക്കട്ടെ'' - എം എൻ എസ് നേതാവിന്‍റെ ട്വീറ്റിനെ കുറിച്ച് രാമേശ്വർ വാഗ്മറെ പ്രതികരിച്ചു.

   ''എം എൻ എസ് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ വിജയമാണിത്. കറാച്ചി ബേക്കറി ഒടുവിൽ പൂട്ടാൻ തീരുമാനിച്ചു. ''- ഹാജി സെയിഫ് ഷെയ്ഖ് ട്വീറ്റ് ചെയ്തു. പുതിയ വാടക കെട്ടിടം നോക്കണമോ അതോ ബ്രാൻഡ് ഉപേക്ഷിക്കണമോ എന്ന തീരുമാനം ഉടമകൾ ഉടൻ എടുക്കുമെന്ന് മാനേജർ വ്യക്തമാക്കി.

   Also Read- കടയിലെ കവർച്ചാ ശ്രമത്തിനിടയിലും സുഖമായി ഉറങ്ങുന്ന വളർത്തു നായ; ഇന്റർനെറ്റിൽ ചർച്ചയായി വീഡിയോ

   കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിയുമായി ശിവസേന നേതാവ് നിഥിൻ നന്ദഗാവ്കറും രംഗത്തെത്തിയിരുന്നു. പാകിസ്താൻ നഗരത്തിന്‍റെ പേരായ കറാച്ചിക്ക് പകരം മറാത്തി പേരാക്കണമെന്നാണ് നന്ദഗാവ്കർ ആവശ്യപ്പെട്ടത്. കൂടാതെ, ബാന്ദ്ര വെസ്റ്റിലെ കടയിലെത്തി ശിവസേന നേതാവ് ഉടമയെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. വിവാദത്തെ തുടർന്ന് കടയുടെ പേര് പേപ്പർ കൊണ്ട് ഉടമകൾ മറച്ചിരുന്നു.

   ഇതിന് പിന്നാലെ കറാച്ചി ബേക്കറിയുടെ പേര് മാറ്റണമെന്നത് പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും ബേക്കറിക്ക് പാകിസ്താനുമായി ബന്ധമില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പ്രതികരിക്കുകയും ചെയ്തിരുന്നു. ബേക്കറിയുടെ പേര് മാറ്റാൻ ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത് ശിവസേന നേതാക്കളുടെ വിഡ്ഢിത്തമാണെന്ന് കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ചൂണ്ടിക്കാട്ടിയിരുന്നു.
   Published by:Rajesh V
   First published:
   )}