കറാച്ചി ബേക്കറിയിൽ ഇനി 'കറാച്ചി'യില്ല: പ്രതിഷേധത്തെ തുടർന്ന് പേര് മറച്ച് ബംഗളൂരുവിലെ ബേക്കറി

പാകിസ്ഥാനിലെ ഒരു നഗരത്തിന്റെ പേരാണ് കറാച്ചി എന്ന് ചൂണ്ടിക്കാട്ടിയാണ് ബേക്കറിക്കെതിരെ പ്രതിഷേധം.

news18india
Updated: February 23, 2019, 2:12 PM IST
കറാച്ചി ബേക്കറിയിൽ ഇനി 'കറാച്ചി'യില്ല: പ്രതിഷേധത്തെ തുടർന്ന് പേര് മറച്ച് ബംഗളൂരുവിലെ ബേക്കറി
പാകിസ്ഥാനിലെ ഒരു നഗരത്തിന്റെ പേരാണ് കറാച്ചി എന്ന് ചൂണ്ടിക്കാട്ടിയാണ് ബേക്കറിക്കെതിരെ പ്രതിഷേധം.
  • Share this:
ബംഗളൂരു : പ്രതിഷേധത്തെ തുടർന്ന് പേര് മറച്ച് ബംഗളൂരുവിലെ കറാച്ചി ബേക്കറി. കശ്മമീരിലെ പുൽവാമയിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നുയരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സിറ്റിയിലെ പ്രശസ്തമായ ബേക്കറി തങ്ങളുടെ പേര് ബാനർ ഉപയോഗിച്ച് മറച്ചത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജയ്ഷെ-ഇ-മുഹമ്മദ് എന്ന ഭീകരസംഘടനയായിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്ഥാനെതിരെ രാജ്യത്ത് ജനരോഷം ശക്തമാണ്.

Also Read-രാജ്യാന്തര സമ്മർദം: പുൽവാമയേത്തുടർന്ന് ജയ്ഷ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് പാക്

പാകിസ്ഥാനിലെ ഒരു നഗരത്തിന്റെ പേരാണ് കറാച്ചി എന്ന് ചൂണ്ടിക്കാട്ടിയാണ് ബേക്കറിക്കെതിരെ പ്രതിഷേധം. ബേക്കറിയുടെ എല്ലാ ഔട്ട്ലെറ്റുകളും പൂട്ടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ ഇന്ദിരപുരിലെ ബേക്കറിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. സൈൻ ബോർഡ് മാറ്റണമെന്നായിരുന്നു ആവശ്യം. ഇതിനെ തുടർന്ന് ഒരു ബാനർ ഉപയോഗിച്ച് കറാച്ചി എന്ന പേര് ബേക്കറി ഉടമകൾ മറച്ചിരുന്നു. ഇതിനൊപ്പം ദേശീയ പതാകയും തൂക്കിയിരുന്നു. ബേക്കറിക്ക് നേരെ പ്രതിഷേധം ഉയരുന്നതായി പൊലീസ് അധികൃതരും സ്ഥിതീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ തയ്യാറായിട്ടില്ല.

Also Read-ഡോക്ടറാകാനാണ് അവൻ ആഗ്രഹിച്ചത്, പക്ഷേ...? പുൽവാമ ചാവേറിന്‍റെ സഹോദരന് പറയാനുള്ളത്

അതേസമയം ബേക്കറിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയും വിമർശനം ഉയരുന്നുണ്ട്. അസഹിഷ്ണുതാപരമായ നടപടിയാണിതെന്നാണ് ബേക്കറിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എതിർപ്പ് ഉയരുന്നത്.

First published: February 23, 2019, 2:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading