ഇന്റർഫേസ് /വാർത്ത /India / 'കറാച്ചി ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകും'; മുംബൈയിലെ മധുര പലഹാര കട വിവാദത്തിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ്

'കറാച്ചി ഒരിക്കൽ ഇന്ത്യയുടെ ഭാഗമാകും'; മുംബൈയിലെ മധുര പലഹാര കട വിവാദത്തിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ്

ദേവേന്ദ്ര ഫഡ്നാവിസ്

ദേവേന്ദ്ര ഫഡ്നാവിസ്

പാകിസ്ഥാനിലെ കറാച്ചി എന്ന പേരുമായി സാമ്യമുള്ളതിനാൽ മധുര പലഹാര കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കടയുടമയെ ശിവസേന നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുന്നിരുന്നു

  • Share this:

മുംബൈ: പാകിസ്ഥാൻ നഗരമായ കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അഖണ്ഡ ഭാരതത്തിലാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും, കറാച്ചി ഒരു ദിവസം ഇന്ത്യയുടെ ഭാഗമാകുമെന്നും ഫട്നാവിസ് പറഞ്ഞു. പാകിസ്ഥാനിലെ കറാച്ചി എന്ന പേരുമായി സാമ്യമുള്ളതിനാൽ മധുര പലഹാര കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കടയുടമയെ ശിവസേന നേതാവ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുന്നതിനോട് പ്രതികരിക്കുകയായിരുന്നു ഫട്നാവിസ്.

ഇന്ത്യയെയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും ലയിപ്പിച്ച് ഒരു രാജ്യം സൃഷ്ടിച്ചാൽ ബിജെപിയുടെ നീക്കത്തെ പാർട്ടി സ്വാഗതം ചെയ്യുമെന്ന് എൻസിപി നേതാവ് നവാബ് മാലിക്കിന്റെ പ്രതികരണവും ഫട്നാവിസിന്‍റെ പ്രസ്താവനയ്ക്കു പിന്നാലെ എത്തി. കൃത്യസമയത്ത് കറാച്ചി ഇന്ത്യയുടെ ഭാഗമാകുമെന്ന് ഫഡ്‌നാവിസ് പറഞ്ഞ സ്ഥിതിക്ക് ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ലയിപ്പിക്കണമെന്നാണ് എൻസിപിയുടെ നിർദേശമെന്നും മാലിക് പറയുന്നു. 'ബെർലിൻ മതിൽ പൊളിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒരുമിപ്പിക്കാൻ കഴിയില്ല? ഈ മൂന്ന് രാജ്യങ്ങളെയും ലയിപ്പിച്ച് ഒരൊറ്റ രാജ്യം ഉണ്ടാക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ തീർച്ചയായും അതിനെ സ്വാഗതം ചെയ്യും'- അദ്ദേഹം പറഞ്ഞു.

വൈറലായ ഒരു വീഡിയോയിൽ, ശിവസേന നേതാവ് നിതിൻ മധുകർ നന്ദഗാവ്കർ പടിഞ്ഞാറൻ ബാന്ദ്രയിലെ സ്വീറ്റ് ഷോപ്പിന്റെ ഉടമയോട് ഇങ്ങനെ പറയുന്നു 'പാകിസ്ഥാനുമായും തീവ്രവാദികളുമായും ഉള്ള ബന്ധം കാരണം പേര് വെറുക്കപ്പെട്ടതാണ്. അത് മാറ്റണം'. എന്നാൽ വിഭജനത്തിനുശേഷം കറാച്ചിയിൽ നിന്ന് വന്നതിനാലാണ് തന്റെ പൂർവ്വികർ ഈ പേര് നൽകിയതെന്ന് ഉടമ നന്ദഗോൺകറിനോട് വിശദീകരിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കറാച്ചി ഒഴികെ മറ്റെന്ത് പേര് വേണമെങ്കിലും കടയ്ക്ക് ഇടാനാണ് ശിവസേന നേതാവ് പറയുന്നത്.

നന്ദഗാവ്കറുടെ നടപടി സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, കടയുടെ പേര് മാറ്റുകയെന്നത് ശിവസേനയുടെ ഔദ്യോഗിക നിലപാടല്ലെന്നും സഞ്ജയ് റൌത്ത് പറഞ്ഞു, കറാച്ചി ബേക്കറിയും കറാച്ചി മധുരപലഹാര കടയും കഴിഞ്ഞ 60 വർഷമായി മുംബൈയിലാണെന്നും പാകിസ്ഥാനുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ അവരുടെ പേര് മാറ്റാൻ ആവശ്യപ്പെടുന്നതിൽ അർത്ഥമില്ല. മാറ്റത്തിന്റെ ആവശ്യം പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

First published:

Tags: BJP Devendra Fadnavis, Karachi, Maharashtra, Sweet Shop Row