ന്യൂഡൽഹി: അയോധ്യയിൽ രാമന്‍റെ പ്രതിമയ്ക്കൊപ്പം സിതാ ദേവിയുടെ പ്രതിമ കൂടി വെയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിംഗ്. വെള്ളിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ കത്തിലാണ് ഇക്കാര്യം കരൺ സിംഗ് ആവശ്യപ്പെട്ടത്. സിതാ ദേവിക്ക് അർഹമായ പ്രാധാന്യം നൽകി നീതി നൽകണമെന്നും അദ്ദേഹം എഴുതി.
"മറ്റെല്ലാത്തിനുമൊപ്പം സിതയെ മറക്കാനുള്ള പ്രവണതയയും കണ്ടു വരുന്നുണ്ട്. ശ്രീ രാമനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ജീവിതകാലം മുഴുവൻ ഒരു പാട് സഹിച്ച ഒരു മാന്യസ്ത്രീയാണ് അവരെന്നും കരൺ സിംഗ് കത്തിൽ വ്യക്തമാക്കുന്നു. ഇത് രണ്ടാം തവണയാണ് കോൺഗ്രസ് നേതാവ് ഇക്കാര്യം ആവശ്യപ്പെടുന്നത്. കഴിഞ്ഞവർഷം ഡിസംബറിലാണ് ഇതു സംബന്ധിച്ച് സിംഗ് ആദ്യമായി കത്തെഴുതിയത്.
രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക്, ഒപ്പം പ്രതിപക്ഷ നേതാക്കളും
അയോധ്യയിൽ ശ്രീറാമിന്‍റെ വലിയ പ്രതിമയുണ്ട്. അതേസമയം, രണ്ടാമത് അയച്ച കത്തിന് ഇതുവരെ കരൺ സിംഗിന് മറുപടി ലഭിച്ചിട്ടില്ല. ശ്രീ രാമനെ വിവാഹം ചെയ്ത സിത അദ്ദേഹത്തിനൊപ്പം വനവാസജീവിതം നയിച്ചു. ഈ വർഷങ്ങളത്രയും സഹനജീവിതം നയിച്ച സിതയെ പിന്നീട് രാവണൻ തട്ടിക്കൊണ്ടു പോയി. അതിനുശേഷം ലങ്കയിൽ തടവിലാക്കപ്പെട്ടു. അങ്ങനെയുള്ള സിതാ ദേവിക്കും അയോധ്യയിൽ അനുയോജ്യമായ സ്മാരകം വേണമെന്ന് കരൺ സിംഗ് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Yogi adithyanadh, Yogi Adithyanath