ലക്നൗ: തന്‍റെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ കാത്തിരിക്കുന്നതിനിടെയാണ് അഖിലേഷ് കുമാറിനെ തേടി മരണം എത്തുന്നത്. കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ സഹപൈലറ്റായിരുന്നു അഖിലേഷ്. മഥുര ഗോവിന്ദ് നഗര്‍ സ്വദേശിയായ ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് വിവാഹിതനായത്. പൂർണ്ണഗർഭിണിയായ ഭാര്യ മേഘയ്ക്ക് ഈ വരുന്ന സെപ്റ്റംബർ ഒന്നിനായിരുന്നു പ്രസവതീയതി അറിയിച്ചിരുന്നത്. ഇതിന് മുമ്പായി ഭാര്യക്കരികിലേക്ക് മടങ്ങിയെത്തുമെന്നും അറിയിച്ചിരുന്നു,
ലീവ് അപേക്ഷ നൽകി ഓഗസ്റ്റ് 21ന് വീട്ടിലേക്ക് മടങ്ങി വരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ദുരന്തവാര്‍ത്തയാണ് പിന്നീട് കുടുംബത്തെ തേടിയെത്തിയത്. അഖിലേഷിന്‍റെ മൃതദേഹം കേരളത്തിൽ നിന്ന് പുലർച്ചെ 2.25ഓടെ തന്നെ ഡൽഹിയിലെത്തിച്ചിരുന്നു. ഇവിടെ ഔദ്യോഗിക ആദരവിന് ശേഷം ജന്മദേശമായ ഉത്തര്‍പ്രദേശിലേക്ക് കൊണ്ടു പോകും.
You may also like:Bhabhiji Papad | കൊറോണയെ പ്രതിരോധിക്കാൻ 'ഭാഭിജി പപ്പടം' കഴിക്കാൻ നിർദേശിച്ച കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു [NEWS]Rajamala Tragedy | 'ഇടതു സർക്കാരിനു ചേരാത്ത നടപടി': ദുരിതാശ്വാസ വിവേചനത്തിനെതിരെ സിപിഐ [NEWS] Viral | ആരെയും കൂസാതെ റോഡ് മുറിച്ച് കടന്ന് കൂറ്റൻ മുതല; കാഴ്ചക്കാരായി നാട്ടുകാരും [PHOTOS]
ഭർത്താവിന്‍റെ മരണവിവരം ഭാര്യയായ മേഘയെ ബന്ധുക്കള്‍ അവസാന നിമിഷം വരെ അറിയിച്ചിരുന്നില്ല.. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന എന്ന വിവരം മാത്രമാണ് പൂർണ്ണ ഗര്‍ഭിണി ആയ ആ യുവതിയെ അറിയിച്ചത്. ദുരന്ത വാർത്തകൾ ടിവിയിലും പത്രങ്ങളിലും എത്തുന്നുണ്ടെങ്കിലും ഇതൊക്കെ മേഘയിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 'ഞങ്ങൾക്ക് ഒരു മകനെ നഷ്ടമായി ഇത്തരമൊരു അവസ്ഥയിൽ ഈ ദുഃഖവിവരം അറിയിച്ച് മേഘയെയും കുഞ്ഞിനെയും കൂടി നഷ്ടമാകുമെന്ന് ഭയത്തിലാണ് വിവരങ്ങള്‍ മറച്ചു വച്ചത്' അഖിലേഷിന്‍റെ അമ്മാവനായ കമൽ പറയുന്നു. മേഘയെ വിവരങ്ങൾ അറിയിക്കാതിരിക്കാൻ വീട്ടിലുള്ളവർ കരച്ചിൽ പോലും അടക്കി പിടിച്ചിരിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്‍റെ പൈലറ്റ് ദീപക് സാഥെ, സഹപൈലറ്റ് അഖിലേഷ് കുമാർ എന്നിവരുൾപ്പെടെ 18 പേരാണ് ദാരുണ അപകടത്തിൽ മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Air India Crash, Air India Express Crash, Karippur, Karipur air crash, Karipur airport, Karipur Crash, Kerala police