ബെംഗളൂരു: രാജ്യം ഒന്നാകെ ഉറ്റുനോക്കുന്ന വിധിയെഴുത്താണ് കര്‍ണാടകയില്‍ ഇന്ന് നടക്കുന്നത്. ആകെയുള്ള 224 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ഭരണം തുടരാന്‍ ബിജെപിയും തിരിച്ചുവരവിനായി കോണ്‍ഗ്രസും അട്ടിമറി വിജയത്തിനായി ജെഡിഎസും നടത്തിയ പ്രചരണങ്ങളില്‍ അഞ്ചരക്കോടിയോളം വരുന്ന കന്നട വോട്ടര്‍മാര്‍ ജനവിധി രേഖപ്പെടുത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദി നിറഞ്ഞു നിന്ന പ്രചാരണ തന്ത്രങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന ബിജെപി നേതൃത്വം ഭരണത്തുടര്‍ച്ചയില്‍ കുറഞ്ഞതൊന്നും കന്നടമണ്ണില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. പ്രീ പോള്‍ സര്‍വേ ഫലങ്ങള്‍ ഇത്തവണ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ‘മോദി മാജിക്കി’ല്‍ കര്‍ണാടകയില്‍ വീണ്ടും താമര വിരിയുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ കണക്കുക്കൂട്ടല്‍.
കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പൊതുചിത്രം
- 224 മണ്ഡലങ്ങള്‍
- 2613 സ്ഥാനാര്‍ത്ഥികള്‍
- 5.3 കോടി വോട്ടര്‍മാര്‍
- കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകൾ
ജനസംഖ്യാ അനുപാതം
- എസ് സി 19.5%
- എസ് ടി 5%
- മുസ്ലിം 16%
- പിന്നാക്ക വിഭാഗം 20%
- ഒബിസി യിലെ പ്രബല വിഭാഗം കുറുബ 7%
- ബ്രാഹ്മണർ 3%
- ക്രൈസ്തവർ 3%
- ജൈന-ബുദ്ധ മതസ്ഥർ 2%
- മറ്റുള്ളവർ 4 %
സമുദായ വോട്ട് നിർണായകം
- സമുദായ വോട്ടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന കര്‍ണാടകയില്‍ ലിംഗായത്ത് സമുദായത്തിന്‍റെ പിന്തുണ രാഷ്ട്രീയ പാര്‍ട്ടികളുടെ തുറുപ്പുചീട്ടാണ്.
- കര്‍ണാടക ജനസംഖ്യയിലെ 14 % വരുന്ന ആളുകള്‍ ലിംഗായത്ത് സമുദായക്കാരാണ്. ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായ ഇവര്‍ 1989 വരെ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണുള്ളത്.
- ബി എസ് യെഡിയൂരപ്പ, ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ എന്നിവര്‍ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള മുഖ്യമന്ത്രിമാരാണ്.
- ബെലഗാവി, ഹുബ്ബള്ളി, ധാർവാഡ്, ഹാവേറി എന്നിവ സ്വാധീന മേഖലകള്‍
- കര്‍ണാകയിലെ മറ്റൊരു പ്രബല സമുദായമായമാണ് വൊക്കലിഗ വിഭാഗം.
- കര്‍ണാടക ജനസംഖ്യയുടെ 13% വൊക്കലിഗ വിഭാഗക്കാരാണ്. കോൺഗ്രസ്, JDS പാർട്ടികൾക്കൊപ്പം.
- എച്ച് ഡി ദേവഗൗഡ, എച്ച് ഡി കുമാരസ്വാമി, സദാനന്ദ ഗൗഡ എന്നിവര്‍ വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍
- കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറും വൊക്കലിഗ നേതാവ്
- ഓള്‍ഡ് മൈസൂരു, മാണ്ഡ്യ, ഹാസൻ, മൈസൂരു, തുമുകുരു, ചാമരാജ് നഗർ എന്നിവ സ്വാധീന മേഖലകള്‍
ബിജെപിയുടെ അനുകൂല ഘടകങ്ങൾ
- സീറ്റ് നിഷേധിക്കപ്പെട്ടിട്ടും കെ എസ് ഈശ്വരപ്പയെ ഒപ്പം നിർത്താനായി
- ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങൾക്ക് സംവരണം നൽകി
- ഭരണനേട്ടമായി മൈസൂരു- ബെംഗളൂരു എക്‌സ്പ്രസ് പാത
കോൺഗ്രസ് അനുകൂല ഘടകങ്ങൾ
- ഭരണ വിരുദ്ധ വികാരം
- 40% കമ്മിഷൻ വിവാദം
- 4 % മുസ്‌ലിം സംവരണം എടുത്തു മാറ്റിയത്
- പ്രചാരണം ആദ്യം തുടങ്ങാനായി
- സ്ഥാനാർഥികളെയും നേരത്തെ പ്രഖ്യാപിക്കാനായി
വിവാദ വിഷയങ്ങൾ
- കോൺഗ്രസിന്റെ ബജ്റംഗ് ദൾ നിരോധന വാഗ്‌ദാനം
- മല്ലികാർജുൻ ഖർഗെയുടെ വിഷപ്പാമ്പ് പരാമർശം
- കേരള സ്റ്റോറി സിനിമ
- നന്ദിനി – അമുൽ വിവാദം
- വിലക്കയറ്റം
- കാർഷിക വിളകളുടെ വിലയിടിവ്
- ഹിജാബ് വിവാദം
- രാഹുൽ ഗാന്ധിയുടെ അയോഗ്യത
ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ
- ഏക സിവിൽ കോഡ് പ്രകടന പത്രികയിൽ
- ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന്
- പാചകവാതക സിലിണ്ടറുകൾ
- ദിവസേന അര ലിറ്റർ പാൽ സൗജന്യം
കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ
- വനിതകള്‍ക്കായി ഗൃഹലക്ഷ്മി പദ്ധതി
- ഗൃഹനാഥയായ വനിതയ്ക്ക് 2000 രൂപ
- തൊഴില്‍ അന്വേഷകരായ യുവാക്കള്‍ക്ക് സഹായധനം
- 200 യൂണിറ്റ് സൗജന്യ വൈദ്യുതി
- സര്‍ക്കാര്‍ ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര
- 500 കോടിയുടെ വസ്ത്ര നിര്‍മാണ പദ്ധതി
- 10 കിലോ അരി
ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം
- നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം എന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോ
- അമിത് ഷാ, ജെ പി നഡ്ഡ ഉൾപ്പടെയുള്ളവരുടെ പ്രചാരണം
- ജന സങ്കൽപ യാത്ര
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം
- രാഹുലിന്റെയും പ്രിയങ്കയുടെയും സോണിയയുടെയും സജീവ സാന്നിധ്യം
- കർണാടകയിൽ തങ്ങിയുള്ള മല്ലികാർജുൻ ഖർഗെയുടെ പ്രചാരണം
- പ്രജ ധ്വനി യാത്ര
Karnataka Election Results 2023 | കർണാടക തിരഞ്ഞെടുപ്പ് ഫലങ്ങൾ 2023 Live Updates
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.