Karnataka Assembly Election 2023 Schedule LIVE: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണൽ 13ന്

നിലവിലെ 224 അംഗ നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും

Karnataka Assembly Election 2023 Schedule LIVE Updates: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 10നാണ് വോട്ടെടുപ്പ്, വോട്ടെണ്ണൽ 13ന്. വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.

കർണാടകത്തിൽ നിലവിലെ 224 അംഗ നിയമസഭയുടെ കാലാവധി മെയ് 24ന് അവസാനിക്കും. മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍.

കൂടുതൽ വായിക്കുക ...
29 Mar 2023 12:18 (IST)

വയനാട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിര‍ഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ വയനാടിന്റെ കാര്യം കമ്മീഷൻ പ്രഖ്യാപിച്ചിട്ടില്ല

 

29 Mar 2023 12:09 (IST)

വോട്ടെടുപ്പ് മെയ് 10ന് വോട്ടെണ്ണൽ 13ന്

കർണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. മെയ് 10ന് വോട്ടെണ്ണൽ. 13ന് വോട്ടെണ്ണും

29 Mar 2023 11:55 (IST)

1300 ബൂത്തുകൾ നിയന്ത്രിക്കുക സ്ത്രീകൾ

Karnataka Assembly Election 2023: 1300ൽ അധികം പോളിങ് സ്റ്റേഷനുകൾ സ്ത്രീകൾ മാത്രമാകും നിയന്ത്രിക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

 

 

29 Mar 2023 11:54 (IST)

കർണാടകയിൽ 58,000 പോളിങ് സ്റ്റേഷനുകൾ

Karnataka Assembly Election 2023: കർണാടകത്തിൽ 58,000 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതില്‍ 28,866 എണ്ണം നഗരപ്രദേശങ്ങളിലാണ്

 

29 Mar 2023 11:51 (IST)

41,000 ട്രാൻസ്ജെൻഡേഴ്സ്

സംസ്ഥാനത്ത് ആകെയുള്ള ട്രാൻസ് ജെൻഡേഴ്സ് 42,756പേരാണ്. ഇതിൽ 41,000 പേർ വോട്ടർപട്ടികയിൽ പേരുചേർത്തു

29 Mar 2023 11:47 (IST)

വീട്ടിൽ വോട്ട്

ശാരീരിക പരിതമിതി ഉള്ളവർക്കും 80 വയസ് കഴിഞ്ഞ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം

29 Mar 2023 11:46 (IST)

12.15 ലക്ഷം സൂപ്പർ സീനിയേഴ്സ്

കർണാടകത്തിൽ 12.15 ലക്ഷം വോട്ടർമാർ 80 വയസ് കഴിഞ്ഞവർക്ക്. ഇവർക്ക് വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാം

29 Mar 2023 11:45 (IST)

വനിതാ വോട്ടർമാർ 2.59 കോടി

കര്‍ണാടകത്തിലെ ആകെ വോട്ടർമാരില്‍ 2.59 കോടി പേർ വനിതകൾ

29 Mar 2023 11:44 (IST)

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം

29 Mar 2023 11:43 (IST)

കന്നി വോട്ടർമാർ 9.17 ലക്ഷം

കർണാടകത്തിൽ പുതിയ വോട്ടർമാർ 9.17 ലക്ഷം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

29 Mar 2023 11:39 (IST)

ആകെ വോട്ടർമാർ 5.21 കോടി

കർണാകട നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. ആകെ 5.21 കോടി വോട്ടർമാർ

29 Mar 2023 11:26 (IST)

ജനങ്ങൾ യാചകരോ?

ജനങ്ങൾക്ക് നോട്ടുകൾ വിതരണം ചെയ്തുവെന്ന ആരോപണത്തിൽ കോണ്‍ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനെതിരെ മുഖ്യമന്ത്രി ബൊമ്മൈ. ജനങ്ങൾ യാചകരാണെന്നാണ് അവർ കരുതുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം

29 Mar 2023 11:24 (IST)

2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്

കർണാടകയിൽ 2018 ൽ ഒറ്റ ഘട്ടമായാണ് തീരഞ്ഞെടുപ്പ് നടന്നത്. ആ വർഷം മാർച്ച് 27നായിരുന്നു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 2018-ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മെയ് 12നായിരുന്നു. മെയ് 15ന് ഫലം പ്രഖ്യാപിച്ചു. 224 സീറ്റുകളുള്ള കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മൊത്തത്തിൽ 72 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. ഭാരതീയ ജനതാ പാർട്ടി 104 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് 80 സീറ്റുകളും ജെഡിഎസ് 37 സീറ്റുകളും നേടി.

കൂടുതൽ വായിക്കുക