നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 10 വർഷം കൊണ്ട് ഒരു കാട്; 21 ഏക്കർ തരിശുഭൂമിയെ നിബിഡ വനമാക്കിയ മാറ്റിയ വ്യക്തിയെ പരിചയപ്പെടൂ

  10 വർഷം കൊണ്ട് ഒരു കാട്; 21 ഏക്കർ തരിശുഭൂമിയെ നിബിഡ വനമാക്കിയ മാറ്റിയ വ്യക്തിയെ പരിചയപ്പെടൂ

  സാഗർ പ്രദേശത്ത് സ്ഥലം വാങ്ങിയ ഇദ്ദേഹം ഈ പ്രദേശത്തെ ഒരു വനമാക്കി മാറ്റുകയായിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ അഖിലേഷ് ചിപ്ലിയുടെ സഹായത്തോടെയാണ് സംരംഭകൻ തരിശുനിലത്തെ വനഭൂമിയാക്കി മാറ്റിയത്.

  Credits: Twitter/ ANI

  Credits: Twitter/ ANI

  • Share this:
   കഴിഞ്ഞ ഏതാനും വർഷങ്ങളായി കാട്ടുതീ കർണാടകയിലെ പച്ചപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ബന്ദിപൂർ ദേശീയ ഉദ്യാനം 15,000 ഏക്കർ കത്തി നശിച്ചത് അടക്കം 2019ൽ ഇത്തരം അഗ്നിബാധകൾ സംസ്ഥാനത്ത് വളരെ കൂടുതലായിരുന്നു. ബെലഗവി, ചാമരാജനഗർ, മൈസൂരു, കൊടഗ്, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ശിവമോഗ എന്നിവയാണ് കർണാടകയിൽ കാട്ടു തീ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ ജില്ലകൾ.

   നിലത്തും കുറ്റിച്ചെടികളിലുമായാണ് തീ ഏറ്റവും കൂടുതൽ പടർന്നു പിടിച്ചത്. അതിനാൽ, നിലത്തോട് പറ്റിച്ചേർന്നുള്ള സസ്യങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു. വിവിധ ജില്ലകളിലെ വനം വകുപ്പുകൾക്ക് ഇത്തരം തീ പിടുത്തങ്ങളിൽ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ കൃത്യമായ കണക്കുകളില്ല.

   ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ഐ സി യുവിൽ

   മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി കർണാടകയിലെ കാട്ടുതീ പ്രകൃതിദത്തമല്ലെന്നും പകരം മനുഷ്യർ തന്നെ തീ ഇട്ടതാണെന്നുമാണ് ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് നിബിഡ വനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് നിരവധി ആളുകൾ നിരവധി സംഭാവനകളും നൽകുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് 21 ഏക്കർ തരിശുഭൂമിയെ 10 വർഷത്തിനുള്ളിൽ ഇടതൂർന്ന വനമാക്കി മാറ്റിയ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സംരംഭകന്റെ കഥ.

   സാഗർ പ്രദേശത്ത് സ്ഥലം വാങ്ങിയ ഇദ്ദേഹം ഈ പ്രദേശത്തെ ഒരു വനമാക്കി മാറ്റുകയായിരുന്നു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ അഖിലേഷ് ചിപ്ലിയുടെ സഹായത്തോടെയാണ് സംരംഭകൻ തരിശുനിലത്തെ വനഭൂമിയാക്കി മാറ്റിയത്.

   ക്ലാസ് കട്ട് ചെയ്യാൻ ജ്യൂസ് ഉപയോഗിച്ച് കോവിഡ് ടെസ്റ്റിൽ വിദ്യാർത്ഥികളുടെ കൃത്രിമം

   രാവിലത്തെ സൂര്യരശ്മികൾ എന്നർത്ഥം വരുന്ന ‘ഉഷാ കിരൺ’ എന്നാണ് വനത്തിന് പേരിട്ടിരിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകനായ ചിപ്ലി വെളിപ്പെടുത്തി. ഈ സ്ഥലം ഒരു മരുഭൂമി പോലെ ആയിരുന്നുവെന്നും പത്തു വർഷത്തിനു ശേഷം പ്രദേശം ഇപ്പോൾ പ്രകൃതിദത്ത വനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

   'ഉഷാ കിരൺ' വനം നിർമ്മിച്ച മാതൃക പശ്ചിമഘട്ട മേഖലയിൽ വളരെ പ്രസക്തമാണെന്ന് ചിപ്ലി പറയുന്നു. പ്രാദേശിക സസ്യജന്തു ജാലങ്ങളെ സംരക്ഷിക്കുക എന്നതാണ് ഇത്തരം വനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. പക്ഷികളുടെ ഫോട്ടോ എടുക്കാനായി നിരവധി ഫോട്ടോഗ്രാഫി പ്രേമികൾ വനങ്ങളിൽ എത്തുന്നുണ്ട്. ഇത്തരം വാർത്തകളിലൂടെ ആളുകൾക്ക് പ്രചോദനം ലഭിക്കുന്നുണ്ടെന്നും സസ്യജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിനായി വനമേഖലകൾ നിർമ്മിക്കാൻ ആളുകൾ മുന്നിട്ടിറങ്ങുന്നുണ്ടെന്നും ചിപ്ലി പറയുന്നു. ഉഷാ കിരണിൽ സസ്യങ്ങൾ സ്വാഭാവികമായി തന്നെയാണ് വളരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍‍ർത്തു.

   കാട്ടു തീയിൽ നിന്ന് വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കുന്നതിന് അത്യാധുനിക സംവിധാനമുള്ള ഫയർ റെസ്‌പോൺഡെർ വാഹനങ്ങൾ കഴിഞ്ഞ വ‌ർഷം കേരളത്തിൽ വനംവകുപ്പ് പുറത്തിറക്കിയിരുന്നു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ വനംവകുപ്പ് ഫയർ റെസ്‌പോൺഡെർ വാഹനങ്ങൾ സ്വന്തമാക്കുന്നത്. 23 ലക്ഷം വീതം മുടക്കി രണ്ട് വാഹനങ്ങളാണ് വനംവകുപ്പ് വാങ്ങിയത്. 450 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള വാഹനത്തിനു മണിക്കൂറുകളോളം കാട്ടുതീയെ നിയന്ത്രിക്കാൻ സാധിക്കും.
   Published by:Joys Joy
   First published:
   )}