നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Karnataka BJP state president| 'രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ'; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

    Karnataka BJP state president| 'രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ'; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

    രാഹുലിനെതിരേ നളിന്‍ കുമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

    നളിൻ കുമാർ കട്ടീൽ

    നളിൻ കുമാർ കട്ടീൽ

    • Share this:
      ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ (Karnataka BJP state president) നളിന്‍ കുമാര്‍ കട്ടീല്‍ (Nalin Kumar Kateel). പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരേ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

      'ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരുപാര്‍ട്ടിയ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല' - നളിന്‍ കുമാര്‍ കട്ടീൽ പറഞ്ഞു. അതേസമയം രാഹുലിനെതിരേ നളിന്‍ കുമാര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ (DK Shivakumar) ആവശ്യപ്പെട്ടു.

      Also Read- Cinema Theatres| കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ 25ന് തുറക്കും

      പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ 'അങ്കുതാ ഛാപ്' എന്ന പ്രയോഗം ഉപയോഗിച്ച കോണ്‍ഗ്രസിന്റെ ട്വീറ്റിനെതിരേ നേരത്തെ കര്‍ണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദിക്കെതിരേ മോശം പരാമര്‍ശം വന്നതില്‍ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചിരുന്നു.

      Also Read- T20 World Cup| ലോകകപ്പിൽ പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ട്? കാരണം വ്യകത്മാക്കി സെവാഗ്

      English Summary: Karnataka’s BJP state president Nalin Kumar Kateel Tuesday whipped up a controversy by calling former Congress president Rahul Gandhi a “drug addict” and “drug peddler” during a party event in Hubballi.
      Published by:Rajesh V
      First published:
      )}