കർണാടക ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്; പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു

ഡിസംബർ അഞ്ചിന് വോട്ടെടുപ്പും ഡിസംബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും.

news18-malayalam
Updated: September 27, 2019, 10:06 PM IST
കർണാടക ഉപതെരഞ്ഞെടുപ്പ് ഡിസംബർ അഞ്ചിന്; പുതുക്കിയ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു
വോട്ട്
  • Share this:
ബംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് വോട്ടെടുപ്പും ഡിസംബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും.
അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എം.എൽ.എമാരുടെ ഹർജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി മാറ്റിയത്.

also read:20 വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐയെ കൈവിടാതെ യൂണിവേഴ്സിറ്റി കോളജ്; മുഴുവൻ സീറ്റിലും വിജയം

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ കർണാടകയിലെ 15 സീറ്റുകളും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചത്.

ഒന്നുകിൽ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നായിരുന്നു ആവശ്യം.തുടർന്ന് കോടതിവിധി വരുന്നത് വരെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

ഇതു പ്രകാരം ഡിസംബർ 5ന് വോട്ടെടുപ്പും ഡിസംബർ 9 ന് വോട്ടെണ്ണലും നിശ്ചയിച്ചതായി കമ്മീഷൻ വിജ്ഞാപനമിറക്കി.
വിമതരുടെ ഹർജിയിൽ അടുത്തമാസം ഇരുപത്തിരണ്ടിന് വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.
First published: September 27, 2019, 10:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading