സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ കർണാടകത്തിലെ 15 മണ്ഡലങ്ങളിലെ ഉപതെര‍ഞ്ഞെടുപ്പ് മാറ്റിവച്ചു

അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.

news18-malayalam
Updated: September 26, 2019, 6:34 PM IST
സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ കർണാടകത്തിലെ 15 മണ്ഡലങ്ങളിലെ ഉപതെര‍ഞ്ഞെടുപ്പ് മാറ്റിവച്ചു
അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയത്.
  • Share this:
ന്യൂഡല്‍ഹി: കര്‍ണാടകത്തിൽ  സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ പ്രതിനിധീകരിച്ചിരുന്ന 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി വച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ.  സുപ്രീംകോടതിയെയാണ് കമ്മിഷൻ ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 21 നായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.

അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ തങ്ങൾക്കും മത്സരിക്കാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അയോഗ്യരാക്കപ്പെട്ടവർ കോടതിയെ സമീപിച്ചത്. കേസിൽ അന്തിമവിധി വരുന്നതു വരെ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുമെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെ എതിർക്കില്ലെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകനും വ്യക്തമാക്കി.

Also Read കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎമാർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

First published: September 26, 2019, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading