HOME /NEWS /India / കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

എൻ ആർ സന്തോഷ്

എൻ ആർ സന്തോഷ്

മുഖ്യമന്ത്രി യെദിയൂരപ്പ രാത്രി ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടു.

  • Share this:

    ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പൊളിക്കൽ സെക്രട്ടറി എൻ ആർ സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചു. വെള്ളിയാഴ്ച ബെംഗളൂരുവിലെ ഡോളാർസ് കോളനിയിലെ വീട്ടിലാണ് സംഭവം. വൈകുന്നേരം വായനാമുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ ബന്ധുക്കൾ കാണുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള എംഎസ് രാമയ്യ ആശുപത്രിയിലെത്തിച്ചു. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് പൊലീസ് പറയുമ്പോഴും ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.

    Also Read- സീറ്റ് ബിജെപി ഏറ്റെടുത്തു; ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി രാജ്യസഭാ സ്ഥാനാർഥി

    അമിത അളവിൽ ഉറക്കഗുളിക കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി യെദിയൂരപ്പ രാത്രി ആശുപത്രിയിലെത്തി. ''ഞാൻ അദ്ദേഹത്തെ രാവിലെ കണ്ടിരുന്നു. ഞങ്ങൾ നടക്കാനായി ഇറങ്ങിയതായിരുന്നു. എന്തിനിത് ചെയ്തുവെന്നത് സംബന്ധിച്ച് ഒന്നും അറിയില്ല. സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    Also Read- ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്രായേലെന്ന് ഇറാന്‍

    യെദിയൂരപ്പയുടെ ബന്ധുവാണ് സന്തോഷ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള അടുപ്പത്തിന്റെ പേരിൽ പലതവണ ആരോപണങ്ങളും വിമർശനങ്ങളും എതിരാളികൾ ഉയർത്തിയിരുന്നു. മെയ് മാസത്തിലാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി എൻ ആർ സന്തോഷിനെ നിയമിക്കുന്നത്. സന്തോഷ് കഴിഞ്ഞ വർഷം ജെഡിഎസ്- കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

    First published:

    Tags: BS Yediyurappa, Karnataka